(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന ഭീകരൻ
ലോകമാകെ വിറപ്പിക്കും കൊച്ചു
വൈറസാണ് കൊറോണ
ജാതിമതരാഷ്ട്രമന്യേ ഏവരേയും
തേടിയെത്തുന്ന മഹാവിപത്താണ് കൊറോണ
ഒരു ദിവസം മാത്രം ആയുസ്സുള്ളകൊച്ചു
വൈറസാണ് കൊറോണഎങ്കിലും ലോകമാകെ
സ്തംഭിപ്പിക്കുന്നീ കൊറോണ ചീറിപ്പാഞ്ഞ് വാഹനങ്ങൾ
ഓടിടുന്നറോഡുകൾ വിജനമാക്കി നിർത്തിടുന്നു .
ലക്ഷക്കണക്കിനു ജീവനെടുത്ത്
താണ്ഡവമാടുന്ന ഈ വൈറസിനോട്
പൊരുതുവാൻ സ്വജീവൻ അവഗണിച്ചു പോരാടുന്ന
മാലാഖമാരാകുന്നു ആരോഗ്യ പ്രവർത്തകർ
അവരെ നമുക്ക് വിസ്മരിക്കാനാവില്ലൊരുനാളിലും
ഒരായിരം നന്ദി അർപ്പിച്ചുക്കൊണ്ട് നമിക്കാം നമുക്കവരെ
ചെറുത്തു തോൽപ്പിക്കാം ഈ മഹാവിപത്തിനെ
ഈ മാലാഖമാരിലൂടെ നല്ല നാളെക്കായി