ഗവ.എൽ.പി.എസ്.ചുണ്ടവിളാകം/അക്ഷരവൃക്ഷം/എൻെറ കൊറോണക്കാലം

09:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44203 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= എൻെറ കൊറോണക്കാലം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)


എൻെറ കൊറോണക്കാലം

ഒരു ബുധനാഴ്ചയാണ് കൊറോണ എന്ന രോഗത്തെപ്പറ്റി ഞാൻ അറിയുന്നത് . പത്രത്തിലൂടെയാണ് ഞാൻ ഇത് മനസ്സിലാക്കിയത് . 22-ാം തിയതി ഞായറാഴ്ച സർക്കാർ ലോക്ക് ഡൗൺ തീരുമാനിച്ചു . ആ ലോക്ക് ഡൗൺ കഴിഞ്ഞ് ഒന്നാം ദിവസം കഴിഞ്ഞപ്പോൾ കൊറോണ എന്ന കോവിഡ് 19-നെ പ്രതിരോധിക്കാൻ നമ്മൾ ചില മുൻകരുതലുകൾ എടുക്കണം എന്ന് നിർബന്ധം വന്നു . ഇടയ്ക്കിടെ കൈകൾ ഹാൻ്റ് വാഷ് ഉപയോഗിച്ച് കഴുകണം . ഹാൻ്റ് വാഷിന് പകരം സോപ്പ് ഉപയോഗിച്ചാലും മതി. സാമൂഹിക അകലം പാലിക്കുക എന്നതാണ് അടുത്ത മാർഗ്ഗം . അതിനായി ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം എന്നാണ് നിർദ്ദേശിച്ചിരിക്കുന്നത് .

ഒരോ ദിവസവും പത്രത്തിലൂടെയും ടി . വി . ലൂടെയും നമ്മൾ അറിയുന്ന കാര്യങ്ങൾ പേടിപ്പിക്കുന്നതാണ് . അവധിയായിട്ടും കൂട്ടുകാരെ കാണാനും കളിക്കാനും സാധിക്കാത്ത അവസ്ഥയാണ് . പുറത്തേയ്ക്ക് പോകാൻ പാടില്ല ഈ രോഗത്തിൻ്റെ പിടിയിൽ നിന്നും എത്രയും വേഗം നമുക്കെല്ലാം രക്ഷപ്പെടാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ സ്കൂൾ തുറക്കാനായി കാത്തിരിക്കയാണ് നമ്മൾ...

ഐശ്വര്യ .എ.വി
2 ഗവ.എൽ.പി.എസ് ചുണ്ടവിളാകം
ബാലരാമപുരം ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം