09:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= അമ്മയ്ക്ക്... <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊട്ടിക്കരഞ്ഞൂ ഞാനാദ്യമായി
പൊക്കിൾക്കൊടി വേർപെടുത്തിയപ്പോൾ
നിന്നിലെ ചുടുസ്പർശമേറ്റു ഞാനാദ്യമായി,
പിന്നെയീ ഊഴിയിൻ സ്പർശം ഞാനേറ്റു.
എന്നെ ഉണർത്താൻ നീ നൽകി ചുട്ടുചുംബനവും
ആദ്യത്തെ ജീവന്റെ നീരുറവ നീയായ്
ആദ്യത്തെ അക്ഷരം പഠിപ്പിച്ചതും നീതാൻ
തന്നെത്താൻ ഊഴിയിൽ കാലുറപ്പിക്കാൻ
തത്തിക്കളിപ്പിച്ചു എന്നുമെന്നെ
നിസ്വാർത്ഥ സ്നേഹത്താൽ എന്നെ നീ അങ്ങനെ
നിത്യവും പുൽകിപ്പുണർന്നു വന്നു.
ഇന്നിതാ പൊട്ടിക്കരയുന്നു വീണ്ടും ഞാൻ
മുമ്പെങ്ങുമിതുവരെയില്ലാത്തപോൽ
അമ്മേ എന്നുവിളിക്കുന്നു ഞാൻ
അവനിയിൽ മാറിൽ തലചായ്ക്കുന്നു ഞാൻ.