ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊട്ടുമില്ല കുരവയില്ല റോഡിലെങ്ങും ആരുമില്ല പണത്തിനായി നെട്ടോട്ടമില്ല പേയ് പിടിച്ച ചിന്തയില്ല കൂടിച്ചേരലൊട്ടുമില്ല വേഷം കെട്ടലൊന്നുമില്ല തൊണ്ട കീറാൻ വേദിയില്ല ജാതിയെന്ന തീണ്ടലില്ല വിഗ്രഹത്തിൻ മുന്നിലായി കപടഭക്തരൊന്നുമില്ല തമ്മിലടിച്ച് വീഴുവാൻ നേരമില്ല മത്സരിക്കുവാൻ മനസുമില്ല തിന്മയെന്ന വാക്കുപോലുമോർക്കുവാനിഷ്ടമില്ല ശുചിത്വമെന്ന വാളുമേന്തി ഒരുമയോടെ പോരിടാം മന്ത്രമൊന്ന് ഉരുവിടാം സമൂഹ അകലപാലനം ജാഗരൂകരായിരിക്കൂ കീഴ്‍പ്പെടുത്തണമീ ലോകവ്യാധിയെ
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത