(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊവിഡ് - 19
കൊറോണ അഥവാ കൊവിഡ് - 19 നമ്മളെ; ജനങ്ങളെ പഠിപ്പിക്കുന്ന ഒരു പാഠം ഉണ്ട് .അത് എന്താണെന്ന് നിങ്ങൾക്ക് അറിയാമോ ? വ്യക്തി ശുചിത്വം . നമ്മൾക്ക് വൃത്തിയില്ല എന്നല്ല നമ്മൾ ഇപ്പോൾ കൊവിഡ് വൈറസിനെ ഭയപ്പെട്ട് ഇടയ്ക്കിടെ കൈ കഴുകുന്നില്ലെ ? നമ്മൾ ഈ ശീലം തുടർന്നുകൊണ്ടേ ഇരിക്കണം . കൂടാതെ വീട്ടിലേക്ക് അച്ഛൻ അങ്കിൾ തുടങ്ങി എല്ലാവരും വരുമ്പോൾ നമ്മൾ അവരെ ഓടിപ്പോയി കെട്ടിപ്പിടിക്കുകയും മറ്റും ചെയ്യാറില്ലേ? അതെല്ലാം നമ്മൾ എന്നെന്നേക്കുമായി നിർത്തുക. അവരോട് പറയുക നിങ്ങൾ യാത്രകഴിഞ്ഞ് വന്നതാണ്. വൃത്തിയാക്കാതെ ഞങ്ങളെ തൊടരുത്. നമ്മൾ മുതിർന്നാലും ഇത് തുടരുക. ഇപ്പോൾ നമ്മൾ എടുക്കുന്ന കരുതൽ ഭാവിയിലും ഉണ്ടാവണം. എന്നാൽ ഇതുപോലെ ഒരു മഹാമാരി ഇനി ലോകത്ത് ഉണ്ടാവില്ല.