ഗവ. യു. പി .എസ് .ചങ്ങരം/അക്ഷരവൃക്ഷം/എന്റെ കേരളം

08:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHANGARAMGOVTUPS (സംവാദം | സംഭാവനകൾ) (' എന്റെ കേരളം കേരവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                        എന്റെ കേരളം     
                              കേരവൃക്ഷങ്ങൾ തിങ്ങി വിളങ്ങുന്ന
                              കേരളം വന്നൊന്നു കണ്ടിടാമോ
                               കേരളനാട്ടിലെ കളരിപ്പയറ്റിന്റെ
                               മാഹാത്മ്യമൊന്നു പറഞ്ഞിടാമോ
                               പച്ചപനംതത്ത പാറികളിക്കുന്ന 
                              പാടങ്ങളിൽ പോയി കൊയ്തിടാമോ
                                കളളത്തരമില്ല ചതിയുമില്ലാ
                               മാബലി വാണൊരു മലയാളം
                              മലകളും പുഴകളും തിങ്ങി വിളങ്ങുന്ന
                                സുന്ദരമാണെന്റെ ജന്മഭൂമി
                             മലയാളഭാഷയിൽ ചൊല്ലിതരുന്നുണ്ട്
                               തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും
                                പച്ചവിരിച്ചൊരു കേരളമണ്ണിന്റെ 
                                 മാഹാത്മ്യമൊന്നു കണ്ടിടാമോ
                              നാൽപ്പത്തിനാല് നദികൾ ഒഴുകുന്ന
                                സുന്ദരിയാണെന്റെ മാതൃഭൂമി


                                                             അപർണ  സാബു
                                                                 VII A