ജി.യു.പി.എസ്. പത്തപ്പിരിയം/അക്ഷരവൃക്ഷം/കൊറോണ ഒര‍ു മഹാവിപത്ത്

07:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18578 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= 'കൊറോണ ഒരു മഹാ വിപത്ത്' <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
'കൊറോണ ഒരു മഹാ വിപത്ത്'

എന്റെ സ്കൂൾ നേരത്തെ അടച്ചു. ആദ്യമായാണ് കൊല്ല പരീക്ഷ ഇല്ലാതെ സ്കൂൾ അടക്കുന്നത്. കൊറോണ എന്ന രോഗം വന്നത് കൊണ്ടാണ് ഇത് സംഭവിച്ചത്. ഈ അസുഖം വേഗം പടർന്നുപിടിക്കുന്നു. അതിൽ നിന്ന് രക്ഷ നേടാൻ വേണ്ടി ഞങ്ങൾ എല്ലാവരും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുന്നു. അതുപോലെ തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുന്നു. എന്റെ അച്ഛൻ പണിക്ക് പോവാറില്ല. ഞങ്ങൾ എല്ലാവരും വീടിനുള്ളിൽ ഒരുമിച്ചു കഴിയുന്നു. വെയിൽ ആയതു കൊണ്ട് ഞങ്ങൾ പക്ഷികൾക്ക് വെള്ളം കൊടുത്തു. ചിരട്ടകളിൽ വെള്ളം നിറച്ചാണ് ഞാൻ പക്ഷികൾക്ക് വെള്ളം കൊടുത്തത്. അമ്മയുടെ കൂടെ മുറ്റം അടിച്ചു വരാൻ സഹായിക്കാറുണ്ട്. കൊറോണ എന്നാ മാരകമായ രോഗത്തെ നമുക്ക് ഒരുമിച്ച് നേരിടാം. എല്ലാവരും വീട്ടിൽ ഇരിക്കുക പ്രാർത്ഥിക്കുക.

ത‍ൃഷ്ണ സി.പി.
2 ഇ ജി.യ‍ു.പി.എസ് പത്തപ്പിരിയം
മഞ്ചേരി ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം