മൗണ്ട് കാർമൽ എൽ.പി.എസ് മാമണ്ണ/അക്ഷരവൃക്ഷം/കൊറോണ

07:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} <center> <poem> ലോകം മുഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

 
ലോകം മുഴുവൻ ഭീതിയിലാഴ്ത്തിയ
കൊറോണ എന്ന വ്യാധിയെ
തുരത്തുക എന്ന ലക്ഷ്യവുമായി
ജനങ്ങളെല്ലാം ജാഗ്രതയോടെ
കൂട്ടിലടച്ചിട്ട പക്ഷിയെപോലെ
ജനങ്ങളെല്ലാം ആശങ്കയിൽ
വേലയുമില്ല കൂലിയുമില്ല
ശ്വാസമടക്കി നാം വീടിനുള്ളിൽ
മതവുമില്ല ജാതിയുമില്ല
പ്രാണനായ് കേഴുന്നു നാം

ഇടക്കിടെ കൈ കഴുകേണം
വ്യക്തിശുചിത്വം പാലിക്കേണം
മാസ്‌ക്കും സാനിറ്റെസറും കൊണ്ട്
അകറ്റി നിർത്താമീ കൊറോണയെ
മരുന്നുമില്ലാത്ത മഹാമാരിയെ
തുടച്ചെറിയുവാനായി ആരോഗ്യരക്ഷകർ
മരണഭയമില്ലാതെ...
സ്വാന്തനമായി ഡോക്ടർമാരും
ഉടയവരെപോലും ഓർക്കുവാനാകാതെ
മാലാഖാമാരായി നേഴ്സുമാരും
രാപകലില്ലാതെ വിശ്രമമില്ലാതെ
സന്നദ്ധസേനയായ് പോലീസുകാർ
ഇവരൊത്തുചേരുന്ന ഭരണകൂടത്തിനും
രാജ്യതന്ത്രജ്ഞർക്കും നന്ദി
നന്ദി ഒരായിരം നന്ദി

കോവിഡില്ലാത്ത രാജ്യത്തിനായ്
പ്രാർത്ഥനയോടെ പോരാടിടാം

മരിയ ജെയ്സൺ
IV A മൗണ്ട് കാർമൽ എൽ.പി.എസ് മാമണ്ണ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത