പഞ്ചായത്ത് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/കൊറോണ എന്ന വിപത്ത്

07:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23230 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന വിപത്ത് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന വിപത്ത്

കോവിഡ് -19 എന്ന കൊറോണ വൈറസ് ലോകത്തെയാകെ ഭീതിയിലാഴ്ത്തി മരണം വിതച്ചുകൊണ്ടിരിക്കുകയാണ്.അൻറാർട്ടിക്ക ഒഴികെയുളള എല്ലാ ഭൂഖണ്ഡങ്ങളിലും കൊറോണ രോഗബാധ സ്ഥിരീകരിച്ചു.അതുകൊണ്ടുതന്നെ നാം ഇപ്പോൾ ജീവിക്കുന്നത് ഒരു ആരോഗ്യ അടിയന്തരാവസ്ഥ കാലത്താണ്. ചൈനയിലെ വുഹാൻ എന്ന മത്സ്യമാർക്കററിലാണ് ലോകത്തിൻെറ ഉറക്കം കെടുത്തിയ കൊറോണ വൈറസ് ഉടലെടുത്തത്.മനു‍‍ഷ്യനു മഹാമാരികൾ പകർന്നു നൽകുന്ന വൈറസുകളിൽ മിക്കതിൻെറയും ഉറവിടം മൃഗങ്ങളാണ്.കൊറോണയും ഉടലെടുത്തത് വവ്വാലുകളിൽ നിന്നാണെന്നാണ് ശാസ്ത്രം കരുതുന്നത്. കൊറോണ വൈറസ് ബാധിച്ചാൽ അടുത്ത ദിവസങ്ങളിൽതന്നെ അണുബാധയുടെ ലക്ഷണങ്ങൾ കാണിച്ചേക്കാം.അവർക്ക് പനിയോ ചുമയോ അനുഭവപ്പെട്ട് ആശുപത്രിയിൽ പോകുമ്പോഴേക്കും ശ്വാസകോശം സാധാരണയായി 50% ഫൈബ്രോയിഡ്സ് ആയിട്ടുണ്ടാകും.സാമൂഹിക അകലം പാലിക്കുക,പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുക,കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക എന്നിവയിലൂടെ കൊറോണ വ്യാപനം തടയാൻ കഴിയും.

ജെസ് വിൻ ജോണി
3 B പഞ്ചായത്ത് എൽ പി എസ് കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം