എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/അക്ഷരവൃക്ഷം/മണ്ണും മരവും

06:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മണ്ണും മരവും


 
 മണ്ണും മരവും മനുഷ്യനും ഒന്നാണ്
 എന്നു ചൊല്ലുന്ന ഒരു കൊച്ചു തത്തേ
മണ്ണിൻറെ മാധുര്യം എല്ലായിടത്തുംനീ
ചൊല്ലുക വിണ്ണിൻ്റെ കാവലാളേ

 പച്ച പുതപ്പു വിരിച്ചു കിടക്കുന്ന
പാടവരമ്പത്ത് നോക്കിനിൽക്കും
 കൊറ്റിയായി ഞാനെൻ്റെ ജീവിതനൗകയെ ഭൂമിക്ക് ഇതാ സദാ നൽകീടുന്നു

 മണ്ണിൻ്റെ ദുഃഖവും
ദുരിതവും പീഢവും
 ഇക്കണ്ട പ്രളയത്തിൽ കണ്ടതല്ലേ
അവയൊക്കെ എത്രയോ വേഗത്തിലാണ്
 നാം മനസ്സിൻ്റെ ചെപ്പിൽ മറയ്ക്കുന്നത്

അമ്മതൻ വാത്സല്യം നൽകിടും പ്രകൃതിയെ ദേവിയായി എന്നെന്നും പൂജിച്ചിടാം
 പൂജയ്ക്ക് നൈവേദ്യ പാത്രമായി നമ്മുടെ സ്നേഹവും മണ്ണിന് കൈമാറിടാം
 

നവമി കെ അനിൽ
8 എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത