സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ദുരന്തപ്രതിരോധവും നിവാരണവും

05:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദുരന്തപ്രതിരോധവും നിവാരണവും

അപ്രതീക്ഷിത പ്രളയം, കൊടുങ്കാറ്റുകൾ,പൊളളുന്ന ചൂട്... അതെ! വളരെ സുരക്ഷിതമെന്നു കരുതിയിരുന്ന കേരളത്തിന്റെപ്രകൃതിയും മാറിമറിയുകയാണ്.പ്രകൃതി ദുരന്തങ്ങളെ നാം കരുതി ഇരിക്കേണ്ടിയിരിക്കുന്നു. പ്രതിരോധവും നിവാരണവുമാണതിൽഏറ്റവും പ്രധാനം. വലിയ പ്രകൃതിദുരന്തങ്ങളൊന്നും ഉണ്ടാവാത്ത നാടാണ് കേരളം എന്ന്  ആശ്വസിച്ചിരുന്നവരാണ് നമ്മൾ.എന്നാൽ കാലാവസ്ഥാമാറ്റം നമ്മുടെ നാടിനെയും ദുരന്തമേഖലയാക്കിയിരിക്കുന്നു. ലോകത്തിലാക്കെ ഒരു ലക്ഷത്തിൽ അധികം മരണങ്ങൾ നടക്കുന്നതിന് കാരണമായ കോവിഡ് 19 യും ഇതിന് മുൻമ്പ് വന്ന മഹാമാരികളും പഠിപ്പിക്കുന്നത് നാം കരുതിയിരിക്കണമെന്ന മുന്നറിയിപ്പാണ്. പ്രകൃതിദുരന്തങ്ങൾക്കും മനുഷ്യനിർമ്മിത ദുരന്തങ്ങൾക്കും ഒരു പോലെ സാധ്യതയുള്ള പ്രദേശമാണ് ഇന്ന് കേരളം. ദുരന്തപ് രതിരോധത്തെക്കുറിച്ചും നിവാരണമാർഗങ്ങളെക്കുറിച്ചും ഓരോ വ്യക്തിക്കും നല്ല അവബോധമുണ്ടായാലേ ഇനി വരുന്ന ഭീഷണിയും ഈ വൈറസിനേയും നേരിടാൻ കഴിയൂ...
പ്രകൃതിദുരന്തങ്ങൾ 3വിധം:
1. നേരത്തെ തന്നെ അറിയാൻ കഴിയുന്നവ ഉദാ:-വരൾച്ച,ഭക്ഷ്യക്ഷാമം
2. പെട്ടെന്ന് ശക്തി പ്രാപിക്കുന്നവ ഉദാ:കൊടുങ്കാറ്റ്,വെള്ളപ്പൊക്കം
3.മുൻകൂടി പ്രവചിക്കാൻ ബുദ്ധിമുട്ടുളളവ ഉദാ:-ഭൂമിക്കുലുക്കം,സുനാമി, ഇടിമിന്നൽ,സൂക്ഷമജീവികളുടെ ആക്രമണം
ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് കൊറോണ വൈറസിന്റെ ആക്രമണം. ഇതു കാരണം പ്രവചനാധീതമായ അളവിലാണ് മനുഷ്യൻപ്പെട്ടു പോയത് . ഇതിന്റെ ഫലമായാണ് ഇങ്ങനെ ദുരന്തങ്ങളുടെ പലപല തുടർച്ചകൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രകൃതിയോട് മനുഷ്യൻ ചെയ്യുന്ന ക്രൂരതയാണ്  പ്രകൃതി മനുഷ്യനോട് തിരിച്ചു ചെയ്യുന്നത്.ഇതിൽ നിന്നും ഉൾകൊളളുന്ന പാഠം പ്രകൃതിക്ക് അനുഗുണമായി ജീവിക്കാൻ മനുഷ്യൻ തയ്യാറാകണം.

കെറിൻ കെ എ
9 എ സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം