00:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24025(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ലോക ഭീതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകത്തിൻ വെട്ടത്തെയണച്ചിടും
കൊറോണതൻ ഭീതിയിൽ നാമിരിപ്പൂ.....
കരങ്ങളെ കാർത്തിന്നു മനുഷ്യർ
ഒന്നിച്ച് വിജയപടവുകൾ കയറിടുന്നൂ....
ഉല്ലാസയാത്രകൾ ഒന്നുമില്ല
ഭവനങ്ങളിൽ നാമെല്ലാം ചേർന്നിരിപ്പൂ...
വിശപ്പാണ് വലിയ വികാരമെന്ന ചിന്ത
മനുഷ്യരിൻ പൊട്ടി വിരിഞ്ഞിടുന്നൂ.
പ്രതിരോധ മാർഗ്ഗത്തിലൂടെയിന്നീ മനുഷ്യർ
കൊറോണതൻ കണ്ണികൾ തകർത്തിടുന്നൂ...'
ദൈവത്തിൻ കരങ്ങളാൽ മഹാമാരിയെ
തടുത്തിടും ആതുര സേവകരെ നാം നമിപ്പൂ.....
മനുഷ്യ ജീവനുവിലക്കായി മാറിയ
കൊറോണയെ കരുതലാൽ ചെറുത്തിടുന്നൂ...
ദൈവത്തിൻ മാലാഖമാരാം
ആതുരവേകർ നമുക്ക് കരുതലായി നിന്നിടുന്നൂ.....
കരുതലായി നിന്നിടുന്നൂ......