സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/ലോക ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
ലോക ഭീതി

ലോകത്തിൻ വെട്ടത്തെയണച്ചിടും
കൊറോണതൻ ഭീതിയിൽ നാമിരിപ്പൂ.....
കരങ്ങളെ കാർന്നുത്തിന്നു മനുഷ്യർ
ഒന്നിച്ച് വിജയപടവുകൾ കയറിടുന്നൂ....
ഉല്ലാസയാത്രകൾ ഒന്നുമില്ല
ഭവനങ്ങളിൽ നാമെല്ലാം ചേർന്നിരിപ്പൂ...
വിശപ്പാണ് വലിയ വികാരമെന്ന ചിന്ത
മനുഷ്യരിൻ പൊട്ടി വിരിഞ്ഞിടുന്നൂ.
പ്രതിരോധ മാർഗ്ഗത്തിലൂടെയിന്നീ മനുഷ്യർ
കൊറോണതൻ കണ്ണികൾ തകർത്തിടുന്നൂ...'
ദൈവത്തിൻ കരങ്ങളാൽ മഹാമാരിയെ
തടുത്തിടും ആതുര സേവകരെ നാം നമിപ്പൂ.....
മനുഷ്യ ജീവനുവിലക്കായി മാറിയ
കൊറോണയെ കരുതലാൽ ചെറുത്തിടുന്നൂ...
ദൈവത്തിൻ മാലാഖമാരാം
ആതുരസേവകർ നമുക്ക് കരുതലായി നിന്നിടുന്നൂ.....
കരുതലായി നിന്നിടുന്നൂ......
 

അസ്ന എം എ
8 D സെൻ്റ് ജോസഫ്സ് ആൻഡ് സെൻ്റ് സിറിൽ സ് എച്ച് എസ് എസ് വെസ്റ്റ് മങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത