ജി എൽ പി ജി എസ് വർക്കല/അക്ഷരവൃക്ഷം/ഒരു ലോക്ഡൗൺ ഡയറി
ഒരു ലോക്ഡൗൺ ഡയറി
ലോക് ഡൗൺ തുടങ്ങിയ ശേഷം എല്ലാ ദിവസവും ദിനചര്യകൾ ഏതാണ്ട് ഒരേപോലെയാണ് . വല്ലപ്പോഴും അത്യാവശ്യകാര്യങ്ങൾക്കായി അമ്മ മാത്രമേ പുറത്തു പോകാറുള്ളൂ . . മിക്കവാറും വീട്ടിലെ പച്ചക്കറികളും ചക്കയും മാങ്ങയും ഒക്കെ വച്ചാണ് അമ്മൂമ്മ ഊണിനുള്ള കറികൾ തയാറാക്കുന്നത്. ഇടയ്ക്കിടെ 'അമ്മ നടത്തുന്ന പാചക പരീക്ഷണങ്ങൾ വൈകുന്നേരത്തെ പലഹാരമായി മുന്നിലെത്താറുണ്ട്. ഇപ്പോൾ എന്നോടൊപ്പം കളിക്കാനും പടം വരയ്ക്കാനും കളറിങ്ങിനുമെല്ലാം ചേച്ചിയും കൂടാറുണ്ട് . മുറ്റത്തെ ചെടികൾക്കും അമ്മയുടെ പച്ചക്കറിത്തോട്ടത്തിനും ഇപ്പൊ ഞാനാണ് വെള്ളം ഒഴിക്കുന്നത് . നന്നായി നോക്കുന്നതിനാൽ ചെടികളിൽ പൂക്കൾ വിരിഞ്ഞിട്ടുണ്ട്. ചിലപ്പോ യൂട്യൂബിലൂടെ കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്ന വിഡിയോകൾ കാണാറുണ്ട്. ചിലതൊക്കെ ഞാനും ചേച്ചിയും ഉണ്ടാക്കിയിട്ടുണ്ട്. അടുത്ത വീട്ടിലെ ചേട്ടൻ തന്ന രണ്ടു ലൗ ബേർഡ്‌സ് കുഞ്ഞുങ്ങളാണ് ഇപ്പൊ എന്റെ കൂട്ടുകാർ. അവയ്ക്കു കൂടൊരുക്കാനും തീറ്റ കൊടുക്കാനുമുള്ള തിരക്കിലാണ് ഞാനിപ്പോൾ. ഞാൻ ഇനി അഞ്ചാം ക്ലാസ്സിലേക്കാണ്. പെട്ടന്ന് സ്കൂൾ അടച്ചതിനാൽ ടീച്ചർമാരോടും കൂട്ടുകാരോടുമൊന്നും യാത്ര പറയാൻ സാധിച്ചില്ല . ഇടയ്ക്കൊക്കെ ഫോണിലൂടെ കൂട്ടുകാരുമായി വിശേഷങ്ങൾ കൈമാറുന്നുണ്ട് . ഈ കൊറോണക്കാലം കഴിഞ്ഞു സ്കൂൾ തുറക്കുമ്പോൾ പുതിയ സ്കൂളും പുതിയ കൂട്ടുകാരുമൊക്കെയായി സന്തോഷകരമായ ഒരു അധ്യയന വർഷമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഞാനും കൂട്ടുകാരും.
|