എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, മാലിന്യം
പരിസ്ഥിതി, ശുചിത്വം, മാലിന്യം
നാം ജീവിക്കുന്ന ചുറ്റുപാടിനെയാണല്ലോ പരിസ്ഥിതി എന്ന് വിളിക്കുന്നത്. അതായത് പ്രകൃതിയുടെ വരദാനമായ മണ്ണ്, ജലം, വായു, മരങ്ങൾ ഇതെല്ലാം പരിസ്ഥിതിയിൽ ഉൾപ്പെട്ടിരിക്കുന്നു. അനുനിമിഷം ലോകം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഇതിന്റെ പ്രതിഫലനം പരിസ്ഥിതിയിൽ പല ദുരിതങ്ങൾക്കും കാരണമാകുന്നു. അതായത് സ്വന്തം ലാഭങ്ങൾക്കും താത്പര്യത്തിനും വേണ്ടി മനുഷ്യരായ നാം പ്രകൃതിയെ, പരിസ്ഥിതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു. ഇതിന്റെ അനന്തരഫലങ്ങളാണ് ഇന്ന് അനുഭവിക്കുന്ന ജലദൗർലഭ്യം, അതികഠിനചൂട്, എന്നും ദുഃസ്വപ്നമായ പ്രളയം. മരങ്ങൾ വെട്ടിനശിപ്പിക്കുക, വനനശീകരണം, കുന്നിടിക്കൽ, വയൽ നികത്തൽ, പുഴ കയ്യേറൽ, പുഴയിൽ നിന്ന് മണൽവാരൽ, മാലിന്യങ്ങൾ നിക്ഷേപിക്കൽ... ഇത്തരത്തിലുള്ള മനുഷ്യന്റെ ബുദ്ധിശൂന്യമായ ഇടപെടലുകളാണ ഈ അവസ്ഥയ്ക്കു കാരണമെന്നത് നാം മറന്നുപോകരുത്. ശുചിത്വം പുരാതനകാലം മുതൽ വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിൽ നാം മുന്നിലാണ്. പ്രത്യേകിച്ച് നമ്മൾ മലയാളികൾ എന്നാൽ പലപ്പോഴും ശുചിത്വ ബോധം വ്യക്തി ശുചിത്വത്തിൽ മാത്രം ഒതുങ്ങി നിൽക്കുകയും സ്വന്ത പരിസര ശുചിത്വത്തിൽ മാത്രം ശ്രദ്ധാലുക്കളാവുകയും ചെയ്യുന്നു. തന്മൂലം നമ്മുടെ പരിസരത്തുള്ള ജൈവ അജൈവ മാലിന്യങ്ങളെ പൊതുസ്ഥലങ്ങളിലും ആളൊഴിഞ്ഞ പറമ്പുകളിലും രഹസ്യമായി നിക്ഷേപിക്കുന്നു. ഇത് ശരിയായ രീതിയല്ല. കൂടാതെ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതു വഴി ഈച്ച, കൊതുക്, എലി തുടങ്ങിയ ജീവികളുടെ എണ്ണം പെരുകുകയും അതുവഴി പല സാംക്രമിക രോഗങ്ങളും വ്യാപിക്കുന്നു. ഇതിനുപകരമായി നമുക്ക് വീട്ടിൽ തന്നെ, ക്ലാസ്സ് മുറികളിൽ തന്നെ ജൈവ അജൈവ മാലിന്യങ്ങളെ കുഴിച്ചിടുകയോ കമ്പോസ്റ്റ് ആക്കി മാറ്റുകയോ ചെയ്യാം. പ്ലാസ്റ്റിക്കിതര അജൈവ മാലിന്യങ്ങളെ പുനരുപയോഗിക്കുന്നവർക്ക് നൽകുകയും ചെയ്യാം. ഭൂമിക്ക് തന്നെ എന്നും ഭീഷണിയായി നിൽക്കുന്ന ഒന്നാണ് പ്ലാസ്റ്റിക്ക് എന്ന വില്ലൻ. പ്ലാസ്റ്റിക് മാലിന്യത്തിന്റെ സംസ്കരണകാര്യത്തിൽ ആദ്യം അവ പുനരുപയോഗിക്കാനും പരമാവധി ഇവയുടെ ഉപയോഗം കുറയ്ക്കാനും ശ്രമിക്കണം. പ്ലാസ്റ്റിക് ഒരിക്കലും മണ്ണിൽ കുഴിച്ചിടരുത്. അവമണ്ണിൽ അലിഞ്ഞു ചേരാതെ മഴവെള്ളത്തിന്റെ മണ്ണിനടിയിലേക്കുള്ള നീരൊഴുക്ക് തടസപ്പെടുത്തുന്നു. പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന ഡയോക്സിൻ എന്ന വാതകം കാൻസറിന്ന കാരണമാകുന്നുു. കോവിഡ് 19 എന്ന മഹാമാരി ലോകം ഇന്ന് കോവിഡ് 19 എന്ന മഹാമാരിയിൽ നനഞ്ഞു കുതിരുന്നു. കൊറോണ വൈറസ് എന്ന രോഗാണു വികസിത രാജ്യങ്ങളെപോലും ക്ഷണനേരത്തിൽ കീഴടക്കിക്കൊണ്ട്, ഉയരുന്ന മരണ നിരക്കിൽ ലോകത്തെ ഭ്രമിപ്പിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ കൊച്ചുകേരളത്തിലും ഇതിനോടകം വൈറസ് വ്യാപിച്ചു കഴിഞ്ഞു. പ്രതിരോധിക്കാം ചെറുക്കാം. സാമൂഹിക അകലം പാലിച്ചു നമുക്ക് ഒറ്റക്കെട്ടാകാം. Stay home Stay Safe. എന്ന മുദ്രാവാക്യങ്ങളിൽ തന്നെ ഈ വിപത്തിനുള്ള പ്രതിവിധിയും ഉണ്ട്. ഈ ലോക്ക്ഡൗൺ നാളുകളിൽ കുടുംബാംഗങ്ങൾ ഒത്തൊരുമിച്ച് സമയം ചെലവഴിക്കാനും പരസ്പരം കൂടുതൽ അടുത്തറിയാനുമുള്ള അവസരങ്ങളായി മാറ്റാം. ശുചിത്വ ശീലങ്ങൾ പാലിച്ചുകൊണ്ട് ഒറ്റക്കെട്ടായി നമ്മുടെ കേരളത്തെ ആരോഗ്യ പൂർണ്ണമായ നാടായി മാറ്റുന്നതിൽ നമുക്കും പങ്കുചേരാം.
|