എംഎസ്സ്സി എൽ പി എസ്സ് ചെറിയകൊല്ല കുടയാൽ/അക്ഷരവൃക്ഷം/കുഞ്ഞിക്കിളി
കുഞ്ഞിക്കിളി
ഒരിടത്ത് ഒരു അമ്മക്കിളിയും കുഞ്ഞിക്കിളിയും ഉണ്ടായിരുന്നു. ഒരിക്കൽ തീറ്റ തേടിപോയ അമ്മക്കിളിയെ ഒരു വേട്ടക്കാരൻ അമ്പെയ്തു കൊന്നു. പാവം കുഞ്ഞിക്കിളി ഒറ്റയ്ക്കായി. ഒരു ദിവസം തീറ്റ തേടി ഇറങ്ങിയ കുഞ്ഞിക്കിളി പേടിച്ചു വിറച്ചു നിൽക്കുന്ന ഒരു മുയൽക്കുട്ടനെ കണ്ടു. നോക്കിയപ്പോഴുണ്ട് അതാ ആ വേട്ടക്കാരൻ . കയ്യിൽ അമ്പും. കുഞ്ഞിക്കിളി പറന്നു ചെന്ന് അയാളുടെ കണ്ണിൽ തൻെറ ചുണ്ട് കൊണ്ട് ഒറ്റ കുത്ത് . വേട്ടക്കാരൻ നിലവിളിച്ചു. "അയ്യോ... അമ്മേ...എൻെറ കണ്ണ് പോയേ....അയ്യോ...." കുഞ്ഞിക്കിളിയും മുയൽക്കുട്ടനും ആ തക്കം നോക്കി സ്ഥലം വിട്ടു. പിന്നീട് അവർ രണ്ടു പേരും നല്ല കൂട്ടുകാരായി സന്തോഷത്തോടെ ഒരുപാട് കാലം ജീവിച്ചു.
|