എം കെ എം എച്ച് .എസ്സ്.എസ്സ് പിറവം/അക്ഷരവൃക്ഷം/ മഗ്ദലന മറിയം

23:20, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഗ്ദലന മറിയം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഗ്ദലന മറിയം

പുരാവൃത്ത പരാമർശം ചൊന്നതു കേട്ടപ്പോൾ മർത്യരെല്ലാം അഭിമാനപുളകിതരായല്ലോ
നല്ലിടയൻ ചൊന്ന കാര്യങ്ങൾ അക്ഷരംപ്രതി നടപ്പിലാക്കിയ മഗ്ദലനമറിയമേ
നാഥന്റെ തിരുശരീരം കാണുവാനെത്തിയപ്പോൾ അത്ഭുത പരവശയായയല്ലോ
ഇതെല്ലാം നാഥൻറെ അരുളപ്പാടുകൾ എന്നു തിരിച്ചറിഞ്ഞവളേ
നാഥൻ നൽകിയ കൽപ്പനകളും നിയമങ്ങളും പുതുതലമുറയ്ക്കായി പകർന്നുനൽകിയല്ലോ
കർത്തൻ ജനനി യോടൊപ്പം ഉറ്റ തോഴിയായി നീയും ഉണ്ടായിരുന്നല്ലോ?
സങ്കട കയങ്ങളിൽ ഉഴലുമ്പോൾ സംശയലേശമന്യേ നീ കർത്തനെ വിളിച്ചു കരഞ്ഞല്ലോ .
നിൻറെ പ്രാർത്ഥനകൾ ഒന്നടങ്കം കേട്ട് നിന്നെ ആശ്വസിപ്പിച്ച അരുമയാം നാഥനാണല്ലോ
നിൻറെ പാപക്കറകൾ മുഴുവൻ കഴുകി. വെടിപ്പായി തോർത്ത് നാഥാ
പാപപങ്കിലമായ ജീവിതത്തിൽനിന്നും ക്രിസ്തീയ ജീവിതത്തിലേക്കെത്തിച്ചല്ലോ

 

ജോഷ്വാ ജെയിം ബിജു
9A എം.കെ എം എച്ചു് .എസ് .എസ് പിറവം,മുവാറ്റുപുഴ, പിറവം
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത