പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധത്തിലൂടെ . കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിന്നലകളിൽ നിന്നും മുക്തി നേടിടാം. ഒഴിവാക്കിടാം സന്ദർശനങ്ങൾ ഒഴിവാക്കിടാം ഹസ്തദാനം. അല്പകാലം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട . പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ടുകൊൾക ! നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല,ഒരു ജനതയെയല്ലേ ? ആരോഗ്യ രക്ഷയ്ക്ക് നൽകും നിർദ്ദേശം പാലിച്ചിടാൻ മനസ്സോടെ ശ്രമിക്കാം . ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം. ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം ഈ ലോകനന്മയ്ക്കു വേണ്ടി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത