ലക്ഷ്മി വിലാസം എൽ.പി.എസ് ചെണ്ടയാട്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ
അതിജീവനത്തിന്റെ നാളുകൾ
അപ്രതീക്ഷിതമായി ഒരു ദിവസം ഒരറിയിപ്പ് , നാളെ മുതൽ സ്കൂളില്ല .പെട്ടെന്ന് ഒരു നിമിഷത്തേക്ക് എല്ലാവരും ഞെട്ടി .കൊറോണ എന്ന വൈറസ് ഉണ്ടാക്കുന്ന രോഗം നമ്മുടെ നാട്ടിലും വന്നിരിക്കുന്നു .ചൈനയിൽ ആയിരങ്ങൾ മരിച്ചു വീഴുന്നു .വിദേശ രാജ്യങ്ങളിലും ഇത് പടരുകയാണ് .എന്റെ ഒരുപാട് സ്വപ്നങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു .ആകെപ്പാടെ പരിഭ്രാന്തിയിലായി . വാർഷിക പരീക്ഷയും വാർഷികവും സെന്റ് ഓഫും ഒന്നും നടക്കാതെ ആയി.എന്റെ ചേച്ചിയുടെ പരീക്ഷ രണ്ടെണ്ണം കൂടി ഉണ്ടായിരുന്നു .പിന്നെ അവധിക്കാലം .ആദ്യമാദ്യം ആഘോഷിച്ചു പോന്നു .അയൽപക്കക്കാരോടൊപ്പം കുറേനാൾ കളിച്ചു രസിച്ചു .മാമ്പഴക്കാലം ആയതിനാൽ അച്ചാച്ചൻ നട്ട മാവിൽ നിന്ന് പഴുത്ത മാമ്പഴങ്ങൾ തിന്നു സുഖിച്ചു .അങ്ങനെയിരിക്കെ ഒരു ദിവസം പത്രത്തിൽ ഞാനൊരു വാർത്ത ശ്രദ്ധിച്ചു .രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു .ആർക്കും എങ്ങോട്ടും പോകാനാകാതെ കൂട്ടിലടച്ച അവസ്ഥ .ചങ്ങാതിമാരെ വരെ കാണാൻ കഴിയുന്നില്ല .എനിക്ക് വല്ലാത്ത മടുപ്പ് അനുഭവപ്പെട്ടു .ആ മടുപ്പു മാറ്റാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന വിനോദവും വിജ്ഞാനപ്രദവുമായ ഒരുപാട് കാര്യങ്ങൾ ചെയ്തു .നമ്മുടെ രാജ്യം കോവിഡ് ഭീതിയിലാണ് .അമ്മയും അച്ഛനും സന്ധ്യയ്ക്ക് എപ്പോഴും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കേൾക്കാറുണ്ട് .ഇറ്റലി സ്പെയിൻ അമേരിക്ക ഖത്തർ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ദിവസംതോറും കൊറോണ രോഗികളുടെയും രോഗം ബാധിച്ച് മരിച്ചവരുടെയും എണ്ണം കൂടുന്നു .ഇപ്പോഴാണ് എനിക്ക് കൊറോണയുടെ ഗൗരവം മനസ്സിലായത് .രാജ്യങ്ങൾ ഒന്നടങ്കം കടുത്ത ജാഗ്രത പ്രഖ്യാപിച്ചു .സ്നേഹ ദീപം കൊളുത്തി .ഇനിമുതൽ പുറത്തിറങ്ങുന്നവരെ പോലീസ് അടിക്കും എന്ന ആശയത്തോട് ഞാൻ യോജിക്കുന്നു .എന്റെ അച്ഛനമ്മമാർ സാലറി ചലഞ്ചിൽ പങ്കാളികളായതിൽ എനിക്ക് അഭിമാനം തോന്നുന്നു .89 വയസ്സുള്ള എന്റെ അച്ഛമ്മയുടെ ഓർമ്മയിൽ പോലും ഇങ്ങനെയൊരു മഹാമാരി ഉണ്ടായിട്ടില്ല .ഞങ്ങൾ വീട്ടിൽ തന്നെ ഉള്ളതുകൊണ്ട് അച്ഛമ്മ ഒരുപാട് സന്തോഷിച്ചു .പലയിടത്തായി റെഡ് സോൺ പ്രഖ്യാപിച്ചു.അമ്മമ്മയുടെ വീട്ടിൽ പോയി അവരോടൊപ്പം താമസിക്കണമെന്നുണ്ട്.പക്ഷേ കഴിയില്ല.മാമൻ വീഡിയോ കോൾ ചെയ്തപ്പോൾ അമ്മമ്മയെ കാണാൻ കഴിഞ്ഞു.അവിടെ റെഡ് സോൺ ആണെന്ന് പറഞ്ഞപ്പോൾ എനിക്ക് വളരെ സങ്കടമായി അപ്പുവേട്ടൻ സന്നദ്ധ പ്രവർത്തകൻ ആയതു കൊണ്ട് ഒരു ഹാൻഡ് വാഷ് വീട്ടിൽ എത്തിച്ചു തന്നു .അങ്ങനെ വിഷുവെത്തി . ആർഭാട വിഷു ആഘോഷങ്ങൾ ഒന്നും ഒരു വീട്ടിലും ഇല്ല .വരാന്തയിൽ കൊന്നപ്പൂ തൂക്കിയിട്ട് കണിവെച്ച് കൈനീട്ടവും കൊടുത്തുള്ള വിഷു.പടക്കവും പുത്തനുടുപ്പും ഇല്ലാത്ത വിഷു എന്റെ ജീവിതത്തിലിതാദ്യമായിട്ടാണ് . ഇനി എന്റെ പ്രിയപ്പെട്ട കൂട്ടുകാരോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്.പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്.വലിയ സൗകര്യങ്ങൾ ഇല്ലെങ്കിൽ ഞങ്ങൾക്ക് സൗകര്യങ്ങൾ ഇല്ല എന്ന് പറയരുത് .ചെറിയ സൗകര്യങ്ങൾ പോലും ഇല്ലാത്ത എത്രയോ ആൾക്കാർ നമുക്കുചുറ്റും ഉണ്ടെന്ന് ഓർക്കുകയാണ് വേണ്ടത് .
|