(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്നൊരു മഹാമാരി
കൊറോണ എന്നൊരു മാറാരോഗം,
ലോകത്തെല്ലാം പടർന്നു പിടിച്ചു....
നേരിയ ചൂടും, ശാസംമുട്ടലും,
ഈ രോഗത്തിൻ ലക്ഷണമായി....
ചികിത്സയുമില്ല, വാക്സിനുമില്ല,
ഈ രോഗത്തിന് മരണം തന്നെ...
കൈകൾ കഴുകി, മാസ്കും വച്ചാൽ,
ഈ രോഗത്തെ പ്രതിരോധിക്കാം....
ആളുകൾ തമ്മിൽ അകലം വേണം,
മൂക്കും വായും പൊത്തീടേണം....
വ്യക്തിശുചിത്വം പാലിക്കേണം...
വിറ്റാമിൻ സി കഴിച്ചിടേണം;
കൊറോണ എന്നൊരു ഒഴിയാബാധയെ,
കേരള നാടു തടഞ്ഞിട്ടല്ലോ...
കേരളനാടിൻ ചിട്ടകൾ കണ്ടു,
കൊറോണ പേടിച്ചു ഓടി പോയി....