എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/അക്ഷരവൃക്ഷം/കൊറോണ

23:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23027 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ       <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ      


ലോകമാകെ ഭീതിപ്പെടുത്തിക്കൊ-
ണ്ടോടിയെത്തി വീരൻ കൊറോണ
കൊന്നൊടുക്കി ജീവലക്ഷങ്ങളെ
അവനോ പേർ 'കോവിഡ് -- 19'
വുഹാനിൽ ജന്മം കൊണ്ടൊരീ
പകരും മഹാമാരി -
പനി, ചുമ ,ജലദോഷവുമായ്
മലകൾ പുഴകൾ താണ്ടിയെത്തി
ലോകം ചുറ്റി സംഹാരനൃത്തം വയ്ക്കും
കുഞ്ഞൻ , വീരൻ ,കൊടും ഭീകരൻ
വിറക്കുന്നു ലോക ശക്തികൾ
കിതക്കുന്നു സമ്പദ്‌രംഗം
അടക്കുന്നു മാളുകൾ ,വേഗം;
നിർത്തുന്നു ഗതാഗതം
വേണ്ട പരീക്ഷകൾ ; വേണംനിരീക്ഷണം
വേണ്ട പൊതു ഇടം ;പലവിധ വിനോദങ്ങൾ
മൂടണം വായും മൂക്കും
നേടണം പ്രതിരോധം
സോപ്പെന്ന അമൃതാൽ
കഴുകേണം കൈകൾ രണ്ടും പിന്നെ
പാലിക്കണം സാമൂഹ്യ അകലവും
തുരത്തും നാം കോവിഡ് 19 നെ
ബൈ ബ്രേക്ക് ദി ചെയിൻ ആൻഡ്
സ്റ്റേ അറ്റ് ഹോം സ്റ്റേ സേഫിലൂടെ
 ആരോഗ്യ സേവകർ ,പോലീസുകാർ
 ആവശ്യ സർവീസുകൾ, മീഡിയക്കാർ
 വയ്ക്കൂ നിങ്ങൾ പൊൻകിരീടം 
നാടിൻ രക്ഷകർ നിങ്ങൾ ജയിക്കട്ടെ
 

നവൽദിയ.എം.ദിനിൽ
6 എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത