23:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വനസംരക്ഷണം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയെനിലനിർത്തുന്നതിൽ വനങ്ങൾക്ക് സുപ്രധാനമായ പങ്കുണ്ട്. വനങ്ങൾ ദേശീയ സമ്പത്താണ്.അത് സംരക്ഷിച്ചു നിലനിർത്തേണ്ടത് നമ്മൾ ഒാരോരുത്തടേയും കടമയാണ്. ആദിമമനുഷ്യൻ കാടുമായിബന്ധപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. ആത്മീയമായ ഒരു ബന്ധം നമുക്ക് കാടുമായുണ്ട്. നമ്മുടെ കാവുകളും,ആരാധനാലയങ്ങളും വനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.ജനങ്ങൾ വർദ്ധിച്ചപ്പോൾ കാടു വെട്ടി- ത്തെളിച്ച് നാടാക്കി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്.വന്യജീവികളുടെ നാശത്തിന്നും ഇത് കാരണ
മാകുന്നു.വന്യജീവികൾനാട്ടിലേക്കിറങ്ങിമനുഷ്യരുടെ ജീവനും,കാർഷിക വിളകൾക്കും നാശംവിതയ്ക്കുന്നു.ഇത് രാജ്യത്തിന്റെ പുരോഗതിയെ തന്നെപ്രതികൂലമായി ബാധിക്കും.ജലവൈദ്യുത പദ്ധതികൾക്കായിഡാമുകൾ നിർമ്മിക്കുന്നതും വനങ്ങൾ നശിക്കാനിടയാകുന്നു. വനങ്ങൾ നശിക്കുന്നതുമൂലം മഴകുറയുന്നു.നദികൾ വറ്റിവരളുന്നു.കാലാവസ്ഥയ്ക്കു പ്രവചനാതീതമായ മാറ്റം വരുന്നു. മരങ്ങൾ വെട്ടിനശിപ്പിക്കുന്നത് ആത്മഹത്യക്കു തുല്യമാണ്.
പ്രകൃതിയേയും,ഭൂമിയെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഒാർമിപ്പിക്കാനാണ്ലോകപരിസ്ഥിതിദിനവും,ഭൗമദിനവുമൊക്കെ ആഘോഷിക്കുന്നത്.ഇത് ഒരുദിവസത്തേക്കു മാത്രമുള്ള ആഘോഷമായി മാറരുത് ,ജീവിതകാലം മുഴുവൻ അനുവർത്തിക്കേണം അങ്ങനെ വനങ്ങൾ സംരക്ഷിക്കുമ്പോൾ നാം നമ്മുടെ ജീവിതമാണ് സംരക്ഷിക്കുന്നത്. കാടിന്റെ രക്ഷ നാടിന്റെ തന്നെരക്ഷയാണ്.പത്തുപുത്രന്മാർ ഒരു വൃക്ഷത്തിനു സമം എന്നുപറയുമ്പോൾ വനങ്ങളുടെ പ്രാധാന്യവും
സംരക്ഷണവും എത്രത്തോളം വലുതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.