Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി
മനുഷ്യന് ദൈവം കനിഞ്ഞരുളിയ വരമാണ് പ്രകൃതി.
ഇനി നമ്മുടെ യാത്ര കേരനിരകളുടെയും കന്നിവയലുകളുടെയും കായലോരങ്ങളുടെയും കടലോരങ്ങളുടെയും സൗന്ദര്യഭൂമിയായ കേരളത്തിലേക്കാണ്.പഴശുരാമൻ മഴുവെറിഞ്ഞു രൂപപ്പെട്ട
കേരളത്തിലേക്ക് ."ദൈവത്തിന്റെ സ്വന്തം നാടെന്ന്" പ്രശംസിക്കപെടുന്ന നമ്മുടെ കേരളത്തിലേക്ക്.
"ഭൂമി മനുഷ്യന്റേതല്ല: മനുഷ്യൻ ഭൂമിയുടേതാണ്"
പ്രശസ്തകവി സിയാറ്റിൽ മൂപ്പന്റെതാണ് ഈ വരികൾ .പ്രകൃതി അമ്മയാണ് .അമ്മയെ വേദനിപ്പിക്കരുത് .എന്നെന്നും സ്നേഹിക്കുന്ന പ്രകൃതിയായ അമ്മയെ അറിഞ്ഞും അറിയാതെയും നാമെല്ലാം ദ്രോഹിക്കുന്നുണ്ട്.അത് തിരിച്ചറിയാൻ വൈകുംതോറും പ്രകൃതി ഓരോന്നായി നശിച്ചുകൊണ്ടേയിരിക്കും
.കൂടെ മനുഷ്യനും.
പണത്തിനു പിന്നാലെ ഓടുമ്പോഴും മണ്മറഞ്ഞുപോകുന്ന കേരളത്തിന്റെ പുതുമുഖത്തെ ഓർത്തു ഒരുനാൾ
പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഓർക്കാൻ കഴിയട്ടെ.
കേരളത്തെ ഓർത്തുപ്രവർത്തിക്കാൻ യുവതലമുറ തയ്യാറാവുമ്പോൾ കേരളത്തിന്മുന്നിൽ പുതിയൊരു വാതിലാണ് തുറക്കപ്പെടുന്നത് .സ്നേഹത്തിന്റെയും
സൗഹൃദത്തിന്റെയും പുതിയൊരുവാതിൽ.ആ സുവർണ്ണാവസരത്തിനു അധികകാലമൊന്നും
ആവിശ്യമില്ല.മാറാൻ മനുഷ്യനെ കഴിയു .
ഓഖി,പ്രളയം ,നിപ, ഇന്ന് കയ്യെത്താദൂരത്തു നിൽക്കുന്ന കൊറോണ ഈ ദുരന്തങ്ങളെല്ലാം ഓർമിപ്പിക്കുന്ന ഒരു മനോഹര സ്വപ്നം ഉണ്ട്.എല്ലാവരുടെയും ഉള്ളിലുള്ള സ്നേഹത്തിന്റെയും ദയയുടെയും അംശങ്ങൾ പ്രളയ വർഷങ്ങളിൽ നിറഞ്ഞുനിന്നു
.ജീവൻ പോലും ഓർക്കാതെ മറ്റൊരുജീവന്റെസംരക്ഷണത്തിനായി ഓടിനടന്ന നഴ്‌സുമാരുടെയും ഡോക്ടർമാരുടെയും ധീരതക്കുമുന്നിൽ കൈകൂപ്പിയ വർഷങ്ങൾ.മനുഷ്യഹൃദയത്തിനുള്ളിലെ കരുണയെ പുറത്തുകൊണ്ടുവന്ന
പ്രകൃതിക്കു ഒരായിരം നന്ദി .മക്കൾ അമ്മയെ സ്നേഹിച്ചില്ലെങ്കിലും അമ്മയ്ക്കുമക്കൾഎന്നും വലുതാണ്
.പ്രകൃതിക്കും അങ്ങനെ തന്നെയാണ്.യുവതലമുറക്ക് അമ്മയോടുള്ള സ്നേഹം വളരുംതോറും പ്രകൃതിയും മെല്ലെ ആ പഴയകാലത്തിലേക്കു പോകട്ടെ...
|