22:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43037(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=എന്റെ മരം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂർവ്വികരാരോ നട്ട മരം
വീടിനു തണലായ് നിന്ന മരം
ഊഞ്ഞാലാട്ടിയ അമ്മ മരം
മാമ്പഴം തരുമെൻ നല്ല മരം
മുല്ലവള്ളി പടർന്ന മരം
കിളികളായിരം ഉള്ള മരം
എനിക്കു കൂട്ടായ് നിന്ന മരം
ഓർമ്മകൾ തരുമെൻ നന്മമരം