എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗ പ്രതിരോധം

22:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjhsskarimannoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി, ശുചിത്വം, രോഗ പ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി, ശുചിത്വം, രോഗ പ്രതിരോധം

ആരോഗ്യം.ആരോഗ്യം സംരക്ഷിക്കണം എങ്കിൽ പരിസ്ഥിതിയെ നാം സംരക്ഷിക്കണം. വ്യക്തി ശുചിത്വത്തിന്റെ അത്ര തന്നെ പ്രാധാന്യം ഉള്ളതാണ് പരിസര ശുചിത്വവും . പരിസര ശുചിത്വം ഇല്ലെങ്കിൽ നാം രോഗികൾ ആയി തീരാൻ സാധ്യതയുണ്ട്. ആധുനിക വൽകരണത്തിന്റെ ഭാഗമായി നമ്മൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകൾ, T.V , കമ്പ്യൂട്ടറുകൾ തുടങ്ങി മറ്റു പല ഇലക്ട്രിക് ഉപകരണങ്ങളും ഉപയോഗശേഷം e- വേസ്റ്റ് ആയി കടലിലോ കായലിലോ മറ്റു പാഴ് നിലങ്ങളിലോ വലിച്ചെറിയുന്ന കാഴ്ച വർദ്ധിച്ചു വരുന്നു. ഇത് കൂടാതെ മറ്റു പല തരം മാലിന്യങ്ങളും ഇന്നത്തെ തലമുറ വിവേകമില്ലാതെ വഴിയോരങ്ങളിൽ നിക്ഷേപിക്കുന്ന കാഴ്ച അനവധിയാണ്.

                    E-waste ല്‌  ഉള്ള മെർക്കുറി പോലുള്ള രാസവസ്തുക്കൾ നമ്മുടെ മാനസികവും ശാരീരികവും ആയ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത്തരം പ്രതികൂല സാഹചര്യങ്ങളെ അകറ്റി പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഭാവി ജീവിതത്തിന് ആവശ്യമാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. ശുദ്ധവും സുന്ദരവും സമൃദ്ധിയും ഉള്ളപ്രു നാട് നിർമ്മിക്കാൻ നാം ഒത്തൊരുമിക്കണം. നമ്മുടെ സമൂഹത്തെ സംരക്ഷിക്കാനുള്ള കടമ നമ്മളിൽ നിഷിപ്തമായിരിക്കുന്നു.  ആ കടമ നിർവഹിക്കാൻ നമുക്ക് കൈകൾ കോർക്കാം. 
മിലൻ ഡില്ലർ
8 E, സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ കരിമണ്ണൂർ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം