പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി .
പരിസ്ഥിതി
അമൃത എന്ന പെൺകുട്ടി വളരെയധികം മോഡേൺ ആയിരുന്നു. അവളുടെ വീട്ടിൽ അവളും അച്ഛനും അമ്മയുമാണ് താമസിച്ചിരുന്നത്. അവളുടെ അച്ഛന് വലിയ വയലുണ്ടായിരുന്നു. അവളെ അവർ നന്നായി നോക്കുമായിരുന്നു. അതുമാത്രമല്ല അവരുടെ വീടും നന്നായി നോക്കുകയും വീടിന്റെ പരിസരവും നന്നായി വൃത്തിയാക്കുമായിരുന്നു. അവിടെ അവർ ഒരു മാലിന്യം ഇടുകയുമില്ല. ഉപേക്ഷിക്കാൻ സമ്മതിക്കുകയുമില്ല. അവരുടെ വീടിന് ചുറ്റും പരിസ്ഥിതിക്ക് ആവശ്യമായ എല്ലാ ചെടികളും വൃക്ഷങ്ങളുമുണ്ടായിരുന്നു.അവളുടെ അച്ഛൻ അവരുടെ വയലിൽ പരിസ്ഥിതിക്ക് ആവശ്യമായ തൈകൾ നട്ടുകൊണ്ടേയിരുന്നു. കൃഷിയും ചെയ്യുമായിരുന്നു. അവളുടെ വീടും വയലും കഴിഞ്ഞതിനു ശേഷം വലിയ പർവ്വതമുണ്ടായിരുന്നു. അവരുടെ വീടും പരിസരവും കാണാൻ നല്ല ഭംഗി ആയിരുന്നു. അവരുടെ വീട് നല്ല സന്തോഷത്തിലായിരുന്നു. കാരണം അവർക്ക് പരിസ്ഥിതി ദോഷങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അവളുടെ അച്ഛനും അമ്മയും പരിസ്ഥിതിക്ക് ഒതുങ്ങി ജീവിക്കുന്നവരായിരുന്നു. പക്ഷെ അമൃത വളരെ മോഡേൺ ആയിരുന്നെല്ലോ. പരിസ്ഥിതിക്ക് അവൾ ഒന്നും തന്നെ ചെയ്തില്ല. അവളോട് അച്ഛൻ ഒരു ചെടി നടാൻ പറഞ്ഞാപ്പോലും അവൾ നാടുമായിരുന്നില്ല. അതുമാത്രമല്ല അവൾ അധികവും ഫാസ്റ്റ് ഫുഡ് ആയിരുന്നു കഴിക്കാറ്. അവൾ പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കുന്നവൾ ആയിരുന്നില്ല. ഒരിക്കൽ ആ വർഷത്തെ പരിസ്ഥിതി അവാർഡ് അവളുടെ അച്ഛനാണെന്നറിഞ്ഞു. ആ അവാർഡ് വാങ്ങി തിരിച്ചു വരവിൽ അവളുടെ അച്ഛനും അമ്മയും ഒരു ആക്സിഡന്റിൽ മരിച്ചു. പിന്നീട് അവൾ ഒറ്റക്കായിരുന്നു ജീവിതം. പിന്നീട് അച്ഛനും അമ്മയുമില്ലാത്ത കാരണം കൃഷി നഷ്ട്ടപ്പെട്ടു. പരിസ്ഥിതിക്ക് നാശം സംഭവിച്ചു. അവളുടെ പഠിത്തമൊക്കെ കഴിഞ്ഞപ്പോൾ അവൾ രണ്ട് ബിൽഡിംഗ് നിർമ്മിക്കാൻ തീരുമാനിച്ചു. എങ്ങനെയാണെന്ന് അറിയാമോ? അവളുടെ പറമ്പും പർവതങ്ങൾ എല്ലാം നിരത്തി. അവൾ പ്രകൃതിയോടും പരിസ്ഥിതിയോടും ജീവിക്കുന്നവൾ അല്ലല്ലോ. പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കുന്നവരായി മാറി. പ്രകൃതി അവളോട് സംസാരിച്ചു. പർവതം ഗർജ്ജിച്ചു. പർവതങ്ങൾ ഇടിഞ്ഞു അവളും അവളുടെ വീടുമെല്ലാം നശിച്ചു പോയി. അവൾ കാരണം പലരുടെയും ജീവൻ പോയി ഒരു വ്യക്തി തന്റെ പരിസരവും പ്രകൃതിയും നന്നായി നോക്കണം അല്ലെങ്കിൽ പലതും നഷ്ടപ്പെടും
{{Verified1|name=Panoormt| തരം= ലേഖനം } |