ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/കൊറോണയുടെ വിലാപം
കൊറോണയുടെ വിലാപം
നിഡോവൈറലസ് എന്ന ഗ്രാമത്തിലെ കൊറോണവൈരിഡി എന്ന കുടുംബത്തിലെ ഓർത്തോകൊറോണവൈറിനിയുടെ മകനായിരുന്നു കൊറോണ. അമ്മയില്ലാത്ത അവനെ നോക്കിയിരുന്നത് അച്ഛനായ ഓർത്തോ ആയിരുന്നു. കൊറോണ അങ്ങനെ വളർന്നു. എവിടെക്കെയോ വെച്ച് അവന്റെ സ്വഭാവം മാറി. അവൻ ഒരു ദുഷ്ട്ടനും അക്രമിയും ആയി മാറി. അവന്റെ അച്ഛനാണ് അവനെ ഇങ്ങനെയാക്കിയത്. അവന്റെ ആഗ്രഹം ലോകം മുഴുവൻ തന്റെ അതീനതയിൽ കഴിയണമെന്നായിരുന്നു. ഇതിനായി അവൻ പലരെയും കൊന്നു. ആളുകൾ കൂട്ടത്തോടെ മരിച്ചു വീഴാൻ തുടങ്ങി. കളിചിരി ഉയരേണ്ട സ്ഥലങ്ങളിൽ പൊട്ടികരച്ചിലും വിലാപങ്ങളും ഉയർന്നു. ഇത്രയൊക്കെ ആയിട്ടും കൊറോണ അടങ്ങിയില്ല. അവൻ ഇരകളെ തേടി ഒടുവിൽ മലപ്രദേശമായ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും എത്തി. കേരളത്തിലും അവൻ താണ്ഡവമാടി. ഇത്രയൊക്കെ ആയിട്ടും കേരളീയർ ഭയന്നില്ല. കൊറോണയെ തുരത്താൻ അവർ ഒറ്റക്കെട്ടായി ആവുംവിധം ശ്രമിച്ചു. അങ്ങനെ ഇരിക്കെ ഒരു ദിവസം കൊറോണയെ അച്ഛൻ ഫോണിൽ വിളിച്ചു. അച്ഛൻ : ഹലോ, എന്താ കൊറു സുഖമല്ലേ... കൊറോണ : പരമസുഖം ഡാഡി അച്ഛൻ : അതെന്താ കൊറു നീ അങ്ങനെ പറഞ്ഞത്? കൊറോണ : ഞാൻ കേരളത്തില്ലല്ലേ ഡാഡി ഇപ്പോൾ ഉള്ളത് അതുകൊണ്ടാ ഹാ.... പോട്ടെ ഡാഡിക്ക് സുഖമാണോ? അച്ഛൻ: സുഖം സുഖം, എന്താ മോനെ കേരളത്തിനിത്ര പ്രത്യേകത കൊറോണ : ഹേ ഒന്നുമില്ല ഡാഡി. അച്ഛൻ : എന്തുപറ്റി മോനെ നിനക്ക്. കൊറോണ : അത് ഡാഡി. കേരളത്തിൽ എനിക്ക് ജീവിക്കാൻ പറ്റില്ല. ഇവിടെ ഒരു ടീച്ചറുണ്ട് . അതിന്റെ പേര് ശ്ശെ ഓർമ്മ വരുന്നില്ല.... അച്ഛൻ : കൊറു നീ ബാക്കി പറ കൊറോണ : ആ പേര് കിട്ടി ശൈലജ ടീച്ചർ. പിന്നെ അവരും കുറച്ചാരോഗ്യപ്രവർത്തകരും പോലിസും നാട്ടുകാരും എന്നെ ഓടിക്കാനുള്ള ശ്രമങ്ങൾ നടത്തുവാ... ഡാഡി ആ ടീച്ചർ പറയുവാ എന്നെ ഇല്ലാതാക്കുമെന്ന് അവർ അതിനുവേണ്ടി മുൻകരുതലും ജാഗ്രതയും എടുക്കുന്നുണ്ട്. ഈ ലോക്ക് ഡൗൺ കാലത്ത് ഞാൻ മരിച്ചു പോകുമെന്നാ തോന്നുന്നെ. അച്ഛൻ : ഓ എന്തൊരു കഷ്ട്ടപ്പാടാ. അല്ല കൊറു നിനക്ക് ഭക്ഷണം കിട്ടുന്നുണ്ടോ? കൊറോണ : ഇല്ല അച്ഛൻ : അല്ല കൊറു ഇതൊക്കെ നേരത്തെ എന്നോടെന്താ പറയാതിരുന്നത് ? കൊറോണ : എന്നെക്കുറിച്ചോർത്ത് സങ്കടപെടേണ്ട എന്നു കരുതി, അച്ഛൻ : അല്ല കൊറു നീ അവർക്ക് പിടിക്കൊടുത്താ? കൊറോണ : ഇല്ല ഡാഡി അവരുടെ കണ്ണുവെട്ടിച്ച് നടക്കുവാ ... അച്ഛൻ : എന്നാ കൊറു അധികം വൈകാതെ ഇങ്ങ് പോര്. അല്ലെങ്കിൽ നിന്റെ ജീവന് അപകടമാ .. കൊറോണ : എന്നാ ൽ ഓക്കേ, ഡാഡി ഫോൺ വെച്ചോ... അച്ഛൻ : ഓക്കേ, അങ്ങനെ കൊറോണ സ്വന്തം നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ശുഭം ഓർക്കുക - *ഭയം അല്ല വേണ്ടത് ജാഗ്രത യാണ് " Stay the home Save the Life" രചന സൈറ സ്വാലിഹ
|