ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഹായ്!എന്തു ഭംഗി പ്രകൃതിയെ കാണുവാൻ, നിറയെ ഹരിത വർണങ്ങളാൽ അണിഞ്ഞൊരുങ്ങി നിന്നു. നിറയെ ചെടികളും പൂക്കളും നിറഞ്ഞു നിൽക്കുന്നി പ്രകൃതി, എവിടെ തിരിഞ്ഞാലും പച്ചപുൽകളും മലകളും. തലയുയർത്തി നിൽക്കുന്ന വൃക്ഷങ്ങളും തഴുകി തലോടുന്ന മന്ദമാരുതനും. അരുതേ മനുഷ്യ നീയി പ്രകൃതിയെ, മാലിന്യങ്ങളാൽ നശിപ്പിക്കരുതേ. അരുതേ മനുഷ്യ നീയി തലയുയർത്തി നിൽക്കുന്ന, തണൽ മരങ്ങളെ വെട്ടിനശിപ്പിക്കരുതേ. കാറ്റും വെയിലും തണലും പ്രകൃതിയെ, കെട്ടിപ്പുണർന്നു തഴുകി തലോടുന്നു. പക്ഷെ മനുഷ്യ നീയാ സുകൃതങ്ങൾ മാലിന്യങ്ങളാൽ നശിപ്പിച്ചീടുന്നു. ഈ മാലിന്യങ്ങളെല്ലാം നമുക്ക് ഒരു പ്രളയമായ് തിരികെ നൽകിടുന്നു, നാം ചെയ്യും പ്രവർത്തന ഫലം നാം തന്നെ അനുഭവിച്ചീടും...
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത