(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നേടാം രോഗപ്രതിരോധം
കാത്തിടേണം നമ്മുടെ നാടിനെ
പകർച്ചവ്യാധികളിൽ നിന്നും
പാലിച്ചീടാം വ്യക്തിശുചിത്വം
പിന്നെ പരിസരശുചിത്വവും
ദിനവും വൃത്തിയാക്കീടാം
നമ്മുടെ വീടും പരിസരവും
വെള്ളം കെട്ടിനിർത്തരുതേ
കമഴ്ത്തി വയ്ക്കണം ചിരട്ടകൾ
നട്ടു വളർത്തണം പച്ചക്കറികൾ
പിന്നെ പഴവർഗ്ഗങ്ങളും
ശീലമാക്കീടാം നാടൻ ഭക്ഷണം
കാത്തീടാം നമ്മുടെ ശരീരം
ചെയ്യണം ദിനംപ്രതി വ്യായാമം
കുടിച്ചിടേണം ശുദ്ധവെള്ളം
വേല ചെയ്യാം ഒരുമയോടെ
നമുക്കും നമ്മുടെ നാടിനുമായ്
ഒത്തുചേർന്ന് പൊരുതീടാം
തകർക്കാം പകർച്ചവ്യാധികളെ
നേടിയെടുക്കാം ആരോഗ്യം
നേടാം രോഗപ്രതിരോധം
അഷ്‌വിൻ എൻ.എ
4 B എൽ.പി.എസ് കോവില്ലൂർ പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത