അന്നൂർ യു പി സ്കൂൾ /അക്ഷരവൃക്ഷം/എന്താണ് പരിസ്ഥിതി
എന്താണ് പരിസ്ഥിതി
'പരിസ്ഥിതി നശീകരണം' നാം ഏറെ കേട്ട് പരിചയമുള്ള വാക്യം. ലോകം നേരിടുന്ന വലിയൊരു വിപത്ത്. എന്നും നമ്മൾ പരിസ്ഥിതിയെക്കുറിച്ച് കേൾക്കാറുണ്ട്.കുറച്ചു നിമിഷങ്ങൾ മാത്രം നാം അതിനെ സംരക്ഷിക്കാറുമുണ്ട്.പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ലോകവും ഇന്ത്യയും കേരളവും പലതരത്തിലുള്ള സംരംഭങ്ങൾ കൊണ്ടുവരാറുണ്ട്.ഹരിത കേരളം , പച്ച തുരുത്ത് ,എൻറെ മരം തുടങ്ങിയവ അവയിൽ ചുരുക്കം മാത്രം.പരിസ്ഥിതിയെ സംരക്ഷിക്കാൻ വേണ്ടി ലോകം ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു.വളരെ വലുതായിരുന്ന പരിസ്ഥിതി ഇന്ന് കാണാപ്പുറങ്ങളിലാണ്. പരിസ്ഥിതി നശീകരണത്തിൽ പുഴയും വയലും നികത്തലും,കുന്നിടിക്കലും,ജലസ്രോതസ്സുകളെ നശിപ്പിക്കുന്നതും,കാടും മരവും വെട്ടി നശിപ്പിക്കുന്നതും ,പാറകളിടിച്ചു പൊട്ടിക്കുന്നതും ,മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയലും ,വായുമലിനീകരണവും,പ്ലാസ്റ്റിക്കിന്റെ നശീകരണ രീതിയും ,രാസ കീടനാശിനികളുടെ ഉപയോഗവും എല്ലാം ഉൾപ്പെടും. 2019 ജൂൺ 5 ലോക പരിസ്ഥിതി ദിന സന്ദേശം'വായു മലിനീകരണത്തെ പ്രതിരോധിക്കുക'എന്നതായിരുന്നു.ഫാക്ടറികളിൽ നിന്നും വണ്ടികളുടെ പുകക്കുഴലുകളിൽ നിന്നും പുറന്തള്ളപ്പെടുന്ന വാതകങ്ങൾ പരിസ്ഥിതിയെ നശിപ്പിക്കുന്നു.ഫ്രിഡ്ജ് കളിൽനിന്നും എയർകണ്ടീഷണറുകളിൽ നിന്നും പുറന്തള്ളപ്പെടുന്ന ക്ലോറോ ഫ്ലൂറോ കാർബൺ അതായത് c.f.c. ഓസോൺ പാളിക്ക് വിള്ളൽ ഉണ്ടാക്കുന്നു.ഇതു മനുഷ്യനു തന്നെ ആ പത്തായി മാറുന്നു. മനുഷ്യൻ ഒന്ന് ഉള്ളറിഞ്ഞ് മണ്ണിനെയും പ്രകൃതിയെയും സ്നേഹിച്ചാൽ സംരക്ഷിച്ചാൽ തീരുന്ന പ്രശ്നമേ ഈ ലോകത്തുള്ളൂ.മഹാമാരികളായ അന്റോണിയൻ പ്ലേഗ് മുതൽ കൊറോണ വരെ ഉത്ഭവിക്കുന്നതും പരക്കുന്നതു പോലും പരിസ്ഥിതി നശീകരണത്തിന് പ്രകൃതി മനുഷ്യന് തന്ന പാഠങ്ങളാണ്.എന്തിനേറെ രണ്ടുവർഷമായി കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയം പോലും പ്രകൃതിയമ്മയുടെ ക്ഷോഭമാണ്.എന്നിട്ടും മനുഷ്യൻ പരിസ്ഥിതിയെ സംരക്ഷിക്കുന്നില്ല.എത്രയെത്ര പേർ പരിസ്ഥിതിയെ സംരക്ഷിക്കാനും സ്നേഹിക്കാനും പറയുന്നു,ആരും ഒന്നും കേൾക്കുന്നില്ല. ഇന്ന് ലോകം മുഴുവനും അടച്ചു പൂട്ടിയിരിക്കുന്നു.മണ്ണിനെ അറിഞ്ഞ് ജീവിച്ചിരുന്നെങ്കിൽ മനുഷ്യന് ഈ നേരത്ത് പട്ടിണി ഉണ്ടാകില്ലായിരുന്നു.വീട്ടുവളപ്പിൽ ചെറിയ ഒരു പച്ചക്കറി തോട്ടം ഉണ്ടെങ്കിൽ ശുദ്ധമായ ഭക്ഷണം കഴിക്കാമായിരുന്നു. ഇനിയെങ്കിലും മനുഷ്യൻ പരിസ്ഥിതിയെ സ്നേഹിക്കട്ടെ .മണ്ണിന്റെ മനസ്സിനെ അറിയാൻ കഴിയട്ടെ .പരിസ്ഥിതിയുടെ സംരക്ഷണത്തിനായി മുതിരട്ടെ .നാളേക്ക് വേണ്ടി പലതും കരുതട്ടെ .അവൻ അങ്ങനെ ഒരു നല്ല മനുഷ്യൻ ആകട്ടെ .പ്രകൃതിക്ഷോഭങ്ങൾ ഇനി ഇല്ലാതാകട്ടെ . ജനങ്ങൾ നന്മയുള്ളവരായി ജീവിക്കട്ടെ .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |