സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/അക്ഷരവൃക്ഷം/കൊറോണയെന്ന വിപത്ത്
കൊറോണയെന്ന വിപത്ത്
ഇന്ന് ജനങ്ങൾ വളരെ വ്യാകുലപ്പെടുന്ന ഒരു സമയമാണ്.കൊറോണയെന്ന ഒരു മാരക വൈറസ് പടർന്നുകൊണ്ടിരിക്കുന്നു. നിയന്ത്രിക്കാനാവാതെ ആ വൈറസ് ലോകമെമ്പാടും പടരുകയാണ്.2019 ഡിസംബറോടെ ചൈനയിലെ വുഹാൻ എന്ന പ്രദേശത്ത് ഉത്ഭവിച്ച ഈ വൈറസ് പതിയെ പതിയെ ലോകത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്നു. ഉത്ഭവകേന്ദ്രമായ ചൈനയിൽ മാത്രമായി മൂവായിരത്തിലധികം പേരാണ് ഇതിനോടകം മരിച്ചത്.നൂറ്റിയറുപതിലധികം രാജ്യങ്ങളിൽ വൈറസ്ബാധ സ്ഥിതികരിച്ചു.ലക്ഷക്കണക്കിനാളു പനി, ചുമ,ജലദോഷം എന്നിവയാണ് ഇതിന്റെ പ്രധാന രോഗലക്ഷണങ്ങൾ.അപൂർവം ചിലർക്ക് രോഗലക്ഷണങ്ങൾ ഉണ്ടാവാതെയാണ് ഈ രോഗം വരുന്നത്.ഇവ മനുഷ്യന്റെ അവയവങ്ങളെ തകരാറിലാക്കി മരണത്തിലേക്ക് നയിക്കുന്നു.ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വളരെ വേഗം തന്നെ ഇത് പടരുന്നു. അതുകൊണ്ടുതന്നെ നമുക്ക് ഇതിനെ പെട്ടെന്ന് നിയന്ത്രിക്കാനാവില്ല.നമ്മൾ വ്യക്തിശുചിത്വം പാലിച്ചാൽ മാത്രമേ ഇതിനെ നിയന്ത്രിക്കാൻ സാധിക്കൂ. കൈകൾ എപ്പോഴും വൃത്തിയായി കഴുകുക,മുഖത്തോ വായിലോ കൈകൾ ഇടാതിരിക്കുക,മാസ്‌ക് ധരിച്ച് മാത്രം പുറത്തിറങ്ങുക,സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങളാണ് സമൂഹം ചെയ്യേണ്ടത്.എങ്കിൽ മാത്രമേ ഈ മാരക വൈറസിനെ തുരത്തിയോടിക്കാൻ സാധിക്കൂ. കൊറോണ വൻവിപത്ത് സൃഷ്ടിച്ചെങ്കിലും അതിലൂടെ പ്രകൃതിക്ക് ഒരുപാട് നേട്ടമുണ്ടായി. മനുഷ്യർ വീട്ടിലിരിക്കുന്നത് മൂലം അന്തരീക്ഷമലിനീകരണം വലിയ തോതിൽ കുറഞ്ഞു.ഗംഗാനദി ഉൾപ്പടെയുള്ള ഒരുപാട് നദികൾ ശുദ്ധമായി ഒഴുകി.എന്നിരുന്നാലും ലക്ഷകണക്കിനാലുകളുടെ ജീവൻ കവർന്ന ഈ വൈറസിനെ അതിവേഗം നിയന്ത്രനാവിധേയമക്കേണ്ടതുണ്ട്. ശാസ്ത്രലോകത്തിന് ഈ മാരക വൈറസിന് എതിരെയുള്ള മരുന്ന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല എന്നുള്ളതാണ് ഇതിനെ ഇത്രത്തോളം ഭയാനകമാക്കുന്നത്.അതുകൊണ്ടുതന്
|