ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കോർത്തിടാം കൈകൾ

21:01, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോർത്തിടാം കൈകൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോർത്തിടാം കൈകൾ


കാണപ്പെടാത്തൊരു ദൈവത്തിനും
കാണപെടുന്ന സഹജീവിക്കുമുയരെ
അധിപൻ ചമഞ്ഞവനിതാ കാഴ്ചക്കി-
ലാത്ത ഒന്നിനെ ഭയന്നിന്ന് നാല്-
ചുവരിനകത്തളത്തിലോടുങിടുന്നു.
വക്കീലും, വൈദ്യനും,ഭരണാധികാരിയും
കർഷകൻ, യാചകൻ, എല്ലാവരും
ഒറ്റ തുലാസിൽ അളക്കപ്പെടുന്ന ദിനങ്ങളിതാ
എത്ര നിസ്സാരമി ജീവിതമെന്ന് തിരിച്ചറിയ-
ണം നാം ഇനിയെകിലും
എങ്കിലും ഏറ്റവും അത്ഭുത സൃഷ്ടിയായത്
സ്ഥാനം പിടിച്ച നാം,
ഒന്നായ് പൊരുതിനാൽ നേരിടാം വിജയം
നേരിടു കൊരോണയെ ഒന്നായ് നമുക്കിന്ന്.


അഡോണിയ തോമസ്
8E ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത