ജി യു പി എസ് കോതമംഗലം/അക്ഷരവൃക്ഷം/തത്തമ്മപെണ്ണിന്റെ മോഹം

20:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തത്തമ്മപെണ്ണിന്റെ മോഹം


ചെഞ്ച‍ുണ്ട‍ുള്ള തത്തമ്മപെണ്ണിന‍ു
പാവയ്ക്ക തിന്നാൻ മോഹം

മോഹം പ‍ൂണ്ട‍ുതത്തമ്മപെണ്ണ്
അണ്ണാറകണ്ണനോടു ചോദിച്ച‍ു

അണ്ണാറകണ്ണാ തൊണ്ണ‍ൂറ‍ുവാലാ
പാവയ്ക്കയുണ്ടോ നിൻകൈയിൽ

ഇല്ലാ ഇല്ലാ തത്തമ്മപെണ്ണെ
ചെഞ്ച‍ുണ്ട‍ുള്ള തത്തമ്മപെണ്ണെ

അങ്ങകലെയുള്ളൊര‍ൂ തോട്ടത്തിന‍ുള്ളിൽ
ഞാനൊര‍ു പാവലിൻതോട്ടംകണ്ട‍ു

ചെഞ്ച‍ുണ്ട‍ുള്ള തത്തമ്മപെണ്ണെ
നീയാ തോട്ടത്തിലേക്ക് പറന്ന‍ുകൊള്ള‍ു

പ‍ൂഞ്ചിറക‍ുള്ള തത്തമ്മപെണ്ണ്
പാറിപറന്ന‍ു പാവലിൻ തോട്ടത്തിലേക്ക്

പാവയ്ക്ക കണ്ടങ്ങനെ കൊതിച്ച‍ു നിന്ന‍ു
ചെഞ്ച‍ുണ്ട‍ുള്ള തത്തമ്മപെണ്ണ്

കൊതിമ‍ൂത്താ തത്തമ്മപെണ്ണ്
പാവയ്ക്കാക്കൊര‍ു കൊത്തുകൊടുത്ത‍ു

കയ്ച്ചിട്ടങ്ങനെ തത്തപെണ്ണ്
പറപറന്ന‍ു തൻ ക‍ൂട്ടിലേക്ക്

 

ആൻറോസ് ബിജ‍ു
5 എ ഗവ.യ‍ു പി എസ്,കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത