മഹാമാരി

 ഇന്നലെ മുതൽ ഞാൻ
           എൻ വീട്ടിലിരിപ്പൂ
അച്ചനും അമ്മയും
             ഒപ്പമുണ്ട്
ഇന്നവരി‍ക്കില്ല
ജോലിയും തിരക്കും
എല്ലാവരും ഒപ്പമിരുന്ന്
ഉല്ലാസിപ്പു
റോ‍ഡും നടവരമ്പും
കാലിയായി
വിദ്യാലയങ്ങൾക്കോ
അവധിയായി
തീവണ്ടി നിറഞ്ഞ ഇരിപ്പിടങ്ങളോ
തനിച്ചായി
എല്ലാം മൂകമായ് ...
ശാന്തമായ്
എവിടെനിന്ന് വന്നതാണീ
മഹാമാരി?
എങ്ങനെ ഇതിൽ നിന്നും
കരകയറും
ചോദ്യങ്ങളെല്ലാം
മനസ്സിൽ നിറയുന്നു
എങ്കിലും ഒറ്റക്കെട്ടായ്
പൊരുതീടുന്നു നാം
ഭയമല്ലോ ഇവന്റ മിത്രം
നമ്മുടെ മിത്രമോ ജാഗ്രതയും
പോരാടീടുവിൻ ഒരുമയോടെ
വിജയം കൈവരിച്ചീടും
തീർച്ച തന്നെ...

അനാമിക പൊന്നു
10 എ അഴീക്കോട് എച്ച് എസ് എസ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത