ജീവിതവീഥിയിൽ എന്നെ ഉണർത്തും കിളി തൻ ശബ്ദമാധുര്യമെവിടെ? കളകളം ഒഴുകുമൊരരുവി തൻ കിലു കിലെ കിലുങ്ങും കൊഞ്ചൽ എവിടെ? കാറ്റിൽ ആടിയുലയുന്നൊരാ മരച്ചില്ലകൾ തൻ ശബ്ദമെ വിടെ ? ആരെയും തഴുകിയോടി പോകും മന്ദമാരുതനെവിടെ? എത്രയോ നാളുകളി തലോടലുകൾ. എന്നെ സന്തോഷിപ്പിച്ചിരുന്നു അറിയുന്നു ഞാനിന്നീ വേർപാടുകൾ ഈ നഷ്ടപ്പെടലുകൾ മർത്യന്റെ വഴിപിഴച്ച ജീവിതത്തിൻറെ ഫലങ്ങൾ ആണെന്ന് ഉണരുക മർത്യരെ... ജീവിത വസന്തങ്ങൾ നാം നഷ്ടപ്പെടുത്തി യെന്ന്! കഴിയുമോ?ഇവ തിരികെ കൊണ്ടുവന്നീടുവാൻ എന്നാലതായിരിക്കും നമ്മുടെ നന്മയെന്ന്