ജീവിതവീഥിയിൽ എന്നെ ഉണർത്തും
കിളി തൻ ശബ്ദമാധുര്യമെവിടെ?
കളകളം ഒഴുകുമൊരരുവി തൻ
കിലു കിലെ കിലുങ്ങും കൊഞ്ചൽ എവിടെ?
കാറ്റിൽ ആടിയുലയുന്നൊരാ
മരച്ചില്ലകൾ തൻ ശബ്ദമെ വിടെ ?
ആരെയും തഴുകിയോടി പോകും
മന്ദമാരുതനെവിടെ?
എത്രയോ നാളുകളി തലോടലുകൾ.
എന്നെ സന്തോഷിപ്പിച്ചിരുന്നു
അറിയുന്നു ഞാനിന്നീ വേർപാടുകൾ
ഈ നഷ്ടപ്പെടലുകൾ മർത്യന്റെ വഴിപിഴച്ച
ജീവിതത്തിൻറെ ഫലങ്ങൾ ആണെന്ന്
ഉണരുക മർത്യരെ...
ജീവിത വസന്തങ്ങൾ നാം നഷ്ടപ്പെടുത്തി യെന്ന്!
കഴിയുമോ?ഇവ തിരികെ കൊണ്ടുവന്നീടുവാൻ
എന്നാലതായിരിക്കും നമ്മുടെ നന്മയെന്ന്