എൽ എം എസ്സ് എൽ പി എസ്സ് മേയ്‌പുരം/അക്ഷരവൃക്ഷം/കൊറോണയെ ഓടിച്ചേ

20:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ ഓടിച്ചേ

അങ്ങനെ ഞാനും വീട്ടിൽത്തന്നെ
കൂട്ടുകാർ , നാട്ടുകാർ
ബന്ധുക്കൾ ആരെയും
കാണാനാകുന്നില്ലെനിക്ക്

ഭൂതവും, പ്രേതവും
പറഞ്ഞു പേടിപ്പിച്ച
ചേട്ടനും ചേച്ചിയും
ഇപ്പോൾ കൊറോണ
പറഞ്ഞെന്നെ പേടിപ്പിക്കുന്നു.

അത്ര ഭയങ്കരനാണോ
ഈ കൊറോണ
ഇനിയും കൊറോണ
പറഞ്ഞെന്നെ പേടിപ്പിച്ചാൽ
സോപ്പിട്ട് കൈകഴുകി
ഓടിക്കും ഞാനവനെ

ജെസോ ഗോഡ്‌വിൻ
2 B എൽ എം എസ്സ് എൽ പി എസ്സ് മേയ്‌പുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത