ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/അക്ഷരവൃക്ഷം/കോവിഡ് നൽകിയ കുഞ്ഞുമാലാഖ

കോവിഡ് നൽകിയ കുഞ്ഞുമാലാഖ
,


അയാളുടെ പേര് അജീഷ് എന്നാണ്. വീട്ടിൽ ഭാര്യ മാത്രം.വിവാഹം കഴിഞ്ഞിട്ട് 6 വർഷം കഴിഞ്ഞിട്ടും കുട്ടികൾ ഉണ്ടായിരുന്നില്ല ആ ദമ്പതിമാർക്ക്.അങ്ങനെ യിരിക്കെയാണ് ലോകം കൊറോണ ഭീതിയിലാകുന്നതും കേരളമാകെ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതും. തിരുവനന്തപുരത്തുകാരനായ അയാൾ കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരനായിരുന്നു. വീട്ടിൽ പോകാൻ ഒരു വഴിയുമില്ല. നഴ്സ് ആയ അയാൾ കൊറോണയ്ക്കെതി രായി പോരാടാൻ തീരുമാനിച്ചു. അങ്ങനെയിരിക്കെയാണ് ദുബായിൽ നിന്നെത്തിയ മൂന്നംഗ കുടുംബം കൊറോണ സ്ഥിതീകരിച്ച് മെഡിക്കൽ കോളേജിലെത്തിയത്. അച്ഛനും, അമ്മയും, ഒന്നര വയസ്സുളള ഒാമനമകളും.പൊന്നു.അവൾക്ക് രോഗം 2-3 ദിവസത്തിനുള്ളിൽ ഭേദമായി.എന്നാൽ മാതാപിതാക്കൾക്ക് രോഗം മൂർച്ചിച്ചു.അതിനിടെ അജീഷും കുഞ്ഞും തമ്മിൽ കളിയും ചിരിയുമായി നല്ല കൂട്ടായി കഴിഞ്ഞി രുന്നു.അവളുടെ അമ്മ ശ്വാസകോശരോഗിയായിരുന്നു.ഏഴാം ദിവസം അവളുടെ അമ്മ മരിച്ചു.എട്ടാം ദിവസം അവളുടെ അച്ഛനും.പിന്നെ അവൾക്ക് ആകെയുണ്ടായിരുന്നത് ഒരു മുത്തച്ഛനും, മുത്തശ്ശിയുമായിരുന്നു.അവർ തീരെ അവശരായിരുന്നു.അജീഷ് അവരോട് ചോദിച്ചു "അവളെ എനിക്ക് തരുമോ? ഞാൻ അവളെ പൊന്നുപോലെ നോക്കിക്കൊള്ളാം".അവസാനം അവർ സമ്മതിച്ചു. അന്ന് അയാളുടെ കണ്ണിൽപ്രത്യാശയുടെ പ്രകാശം പ്രതിഫലിച്ചു.

.