എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
19:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

ലോകത്തിൻ വേരുകളെ പിടിച്ചുകുലുക്കി-
മുന്നേറുന്നു കൊറോണ എന്ന വ്യാധി.
ആയിരം ജന്മങ്ങളുടെ-
മരണത്തിനു വിധിയെഴുതിയ വ്യാധി
എന്നതിനാന്ത്യമെന്നറിയാതെ അഴിഞ്ഞുനീങ്ങുന്നു.
നിലാവുകൾ താന്താൻ വീടുകൾക്കുള്ളിൽ....
കഴിയുക ഭവനങ്ങളിൽ, കഴിവുകൾ ഉണരുന്ന നേരമായി;
കഴുകുക കാര്യങ്ങൾ, മരണം വിതയ്ക്കുന്ന വൈറസിനന്ത്യമായ്.
ഇതും നാം അതിജീവിക്കും;
കരങ്ങൾ ചേർക്കാതെ, ഹൃദയങ്ങളൊന്നായ്.
ആശംസകൾ മാത്രമായ് ചുരുങ്ങുമിന്നാഘോഷങ്ങൾ.
പ്രാർത്ഥനകൾ ശേഖരിക്കാം രോഗികൾക്കായി;
നന്ദികൾ അർപ്പിക്കാം, പ്രാർത്ഥനകളിൽ ഓർക്കാം
ജീവൻ തൻ കാവല്മാലാഖയെ.


ആബേൽ ജോർജ്
4 B എച്ച് എസ് എസ് ഓഫ് ജീസസ് കോതാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത