ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/അക്ഷരവൃക്ഷം/അരുവി

Schoolwiki സംരംഭത്തിൽ നിന്ന്
19:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shibu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അരുവി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അരുവി

ആറ്റിലേക്കെത്താനറിഞ്ഞുകൂടാ
ആടിത്തിരയോളം പോകവയ്യ
ആകാശം കാണുവാനെത്തിനോക്കി
ആവത്തെപ്പോഴോ താണിറങ്ങി

പെയ്തു ഞാൻ ഒടുവിൽ നിന്നിലും
നിന്റെ മക്കൾക്കും സമീപമായി
ഒഴുകിയും നാടണഞ്ഞ നീ വരപൂർണ തയിൽ

എനിക്കുവേണ്ടി കാത്തിരുന്ന മനുജ
നുവേണ്ടിയും തൻ കൃഷിക്കുവേണ്ടിയും
ഓർക്കാ നീ ഞാൻ താൻ സംസ്ക്കാര
ഉൽപ്പത്തി കേന്ദ്രവും ജീവാടിസ്ഥാനവും

ഇന്നു ഞാൻ നിങ്ങൾക്കു ഭാരമോ
ഇന്നു ഞാൻ നിങ്ങൾക്കു തടസ്സമോ
നിസൃതമായാം വഴിതാഴ്വരയിൽ
എന്നെ ചവിട്ടി നീ പോകയായ്

മനസ്സിൽ മുറിവുകൾ മടക്കി ഞാൻ
നിങ്ങൾക്കു മുമ്പിൽ നിൽക്കുന്നു
ഒരു ചെറുപുഴപ്പമായി
അന്നും, ഇന്നും........ എന്നും.......

ആദിത്യ സജീവ്
10 E സെൻറ്.ജോർജ്ജ് മൗണ്ട് ഹൈസ്ക്കൂൾ കൈപ്പട്ടൂർ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത