ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കൊറോണ നാടുവാണീടും കാലം…

18:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ നാടുവാണീടും കാലം…

കൊറോണ നാടുവാണീടും
കാലം
മനുഷൃരെല്ലാരും ഒന്നു പോലെ
കാറില്ലാ,ബസ്സില്ലാ,ലോറിയില്ലാ,
റോഡിലോ എപ്പോഴുമാളുമില്ലാ..
തിക്കിത്തിരക്കില്ലാ.. ട്രാഫിക്കില്ലാ...
സമയത്തിനൊട്ടും വിലയുമില്ലാ
പച്ച നിറമുള്ള മാസ്ക് വെച്ച്..
കണ്ടാലിന്നെല്ലാരുമൊന്നുപോലെ..
കുറ്റം പറയുവാനെങ്കിൽ
പോലും..
വായ തുറക്കുവാനാർക്ക് പറ്റും..
തുന്നിയ മാസ്ക്കൊന്നു മൂക്കിലിരിക്കുമ്പോൾ
മിണ്ടാതിരിക്കുവതത്രെ കാമ്യം...വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ
വട്ടം കറക്കീ ചെറുകീടമൊന്ന്...
കാണാൻ കഴിയില്ല,കേൾക്കാൻ കഴിയില്ല,
കാട്ടിക്കൂട്ടുന്നതു പറയാൻ വയ്യ..
അമ്പതിനായിരം.. അറുപതിനായിരം..
ആളുകളെത്രയോ മറഞ്ഞു പോയീ..
ആയുധമുണ്ടെങ്ങും കൊന്നൊടുക്കാൻ പേടിപ്പെടുത്തുന്ന ബോംബുകളും...
നിശ്ചലം അത്രയും ഒന്നിച്ച് കണ്ടിട്ടും..
പേടിക്കുന്നില്ല ഈ കുഞ്ഞു കീടം...
മർത്ത്യന്റെഹുങ്കിനൊരന്ത്യം കുറിക്കാൻ..
എത്തിയതാവാം ഈ കുഞ്ഞു കീടം...
ആർത്തി കൊണ്ടെത്രയോ ഓടിത്തീർത്തൂ നമ്മൾ...
കാത്തിരിക്കാമിനി അൽപനേരം....
   

ഫിദ ഫാത്തിമ
7 B ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത