ഗവൺമെന്റ് ന്യൂ എൽ.പി.എസ്. വക്കം/അക്ഷരവൃക്ഷം/ആഹാരവും ആരോഗ്യവും
ആഹാരവും ആരോഗ്യവും
ആഹാരവും ആരോഗ്യവും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്.. നാം കഴിക്കുന്ന ആഹാരത്തെ അനുസരിച്ചിരിക്കും നമ്മുടെ ആരോഗ്യം. ആരോഗ്യമെന്നത് നമ്മുടെ ആഹാരം, ദിനചര്യ, വ്യായാമം ,ചുറ്റുപാട് എന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒട്ടേറെ പറയാനുള്ള വിഷയമാണിത്. അതിൽ ഒരു മേഖലയാണ് ഞാൻ പറയാനുദ്ദേശിക്കുന്നത്. നമ്മുടെ ആരോഗ്യവും പരിസരവും തമ്മിലുള്ള ബന്ധം. നമ്മുടെ പൂർവികർ കൃഷി ചെയ്ത് ഉണ്ടാക്കുന്ന കൃഷി വിളകളാണ് നാം കൂടുതലും നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തിയിരുന്നത്. അധ്വാനത്തിലൂടെയും അവർക്ക് ആരോഗ്യം ലഭിച്ചു. എന്നാൽ ഇന്നത്തെ തലമുറ പ്രകൃതിയിൽ നിന്ന് വിട്ടകന്നു. മരുന്നടിച്ച ഫലങ്ങളും പച്ചക്കറികളും വില കൊടുത്ത് വാങ്ങിക്കഴിക്കുന്നു. ഫലമോ അനാരോഗ്യവും മാരക രോഗങ്ങളും. ഇതിനൊരു മാറ്റം ഉണ്ടായേ മതിയാകൂ .... നമുക്കു വേണ്ടവയിൽ ചിലവ നമുക്ക് തന്നെ ഉണ്ടാക്കാം. ഇനിയും നമ്മൾ പിന്മാറിയാൽ നമുക്ക് തന്നെയാണതിന്റെ നഷ്ടം. ആരോഗ്യമുള്ള ഒരു നല്ല നാളേയ്ക്ക് വേണ്ടി നമുക്ക് ഒരുമിച്ച് കൈകോർക്കാം.....
|