അവസാന ശ്വാസത്തിൻ ഒരു ഞൊടിഓർമ്മയിൽ അരികിലായെത്തിയെൻ ഗതകാലസ്മരണകൾ നിറമാർന്ന് ബാല്യത്തിൽ നീന്തീതുടിച്ചൊരു, തെളിവാർന്ന നീരിൻ അരുവി കണ്ടു. തേനൂറും മാമ്പഴം,തേടിനടന്നൊരു നാട്ടുവഴികൾതൻ തനിമ കണ്ടു. തെളിവാർന്നൊരു ആകാശവീചിയിൽ, തെളിയുന്ന മഴവില്ലിൻ വർണ്ണ ഭംഗി കണ്ടു. ഞാറ്റുപാട്ടിൻറ്റെ ഈണങ്ങൾ പാടി, ഞാറു നടുന്ന പെൺകൂട്ടരെ കണ്ടു. കൊതിയോടെ അമ്മതൻ സ്നേഹം നുകരുന്ന പറമ്പിലെ പൈക്കിടാവിനെ കണ്ടു. ഒടുവിലെൻ കാഴ്ചകൾ മങ്ങി മറഞ്ഞപ്പോൾ യാന്ത്രികലോകത്തിൽ യന്ത്രത്തിലമരുന്നതും കണ്ടറിഞ്ഞു .