17:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekala C(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= എൻെറ ഗ്രാമം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മകരമാസത്തിൻെറ മഞ്ഞിൽ വിരിയുന്ന
പൂക്കളെ കാണുവാൻ എന്തു ഭംഗി
കലപില ശബ്ദമായ് നിദ്രയുണർത്തുന്ന
കിളികളെ കാണുവാൻ എന്തു ഭംഗി
കുന്നും മലകളും പാടങ്ങളുമുള്ള
ഒരു കൊച്ചു ഗ്രാമമാണെൻെറ ഗ്രാമം
മകര മാസത്തിൻെറ മഞ്ഞിൻ കണങ്ങളെ
മുത്തുപോൽ തഴുകിയ പുല്ലിലൂടെ
ഞാറു പറിക്കുന്ന പെണ്ണുങ്ങളും
ഉഴുതുമറിക്കുന്ന ആണുങ്ങളും
കർഷകപ്പാട്ടിൻെറ വരികളിൽ
എൻെറ മനസ്സിനെ തൊട്ടുണർത്തി
കൊന്നപ്പൂ ഒഴുകുന്ന തോടുകളും
അതിരിട്ട ചെളിവരമ്പോരത്ത് കൊറ്റികളും
കാക്കയും മൈനയും കാടുകളും
പാറിപ്പറക്കുന്ന പക്ഷികളും
കാണുവാനെന്തു ഭംഗി.