ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ

സ്നേഹത്തിൻ ലാളനയാൽ കൂട്ടുകൂടും അമ്മ
അമ്മ തൻ അമ്മിഞ്ഞപ്പാലാൽ
സ്നേഹം നുകർന്നു തന്നിടുന്നു
രാത്രിതൻ ഇരുളിൽ അമ്മതൻ
ചൂടിൽ ചേർന്നു കിടന്നീടുന്നു
എത്രയോ നാളുകളിൽ അമ്മ
യെന്നു -ഉച്ഛരിച്ചീടും നാം
കുട്ടികഥകൾ പറഞ്ഞു നമ്മെ
നെഞ്ചോടു ചേർത്തീടുന്നു
ജീവിതവഴികളിൽ എന്നെന്നും
നെഞ്ചോടു ചേർത്തിടുന്നു.
സ്നേഹത്തിൻ ലാളനയാൽ കൂട്ടുകൂടും അമ്മ
അമ്മ തൻ അമ്മിഞ്ഞപ്പാലാൽ
സ്നേഹം നുകർന്നു തന്നിടുന്നു

രഹന രമേഷ്
10 ലൂഥറൻ ഹയർ സെക്കണ്ടറി സ്കൂൾ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത