ഗവ.ഗേൾസ് എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം പ്രധാനം
ശുചിത്വം പ്രധാനം
മനുഷ്യൻപ്രകൃതിയിൽ നിന്ന് അകന്നു തുടങ്ങിയതു മുതൽക്കാണ് രോഗങ്ങളും പകർച്ചവ്യാധികളും അവനെ വേട്ടയാടാൻ തുടങ്ങിയതെന്നു പറയാം. ഈ വ്യാധികൾ ദൈവകോപമാണെന്നായിരുന്നു പണ്ട് ചിലർ വിശ്വസിച്ചിരുന്നത്. പാപികളെ ശിക്ഷിക്കാൻ ദൈവം അയയ്‌ക്കുന്ന ബാധകളായി അവർ അവയെ കണ്ടിരുന്നു. എന്നാൽ നൂറ്റാണ്ടുകളിലൂടെ നടത്തിയ നിരീക്ഷണപരീക്ഷണങ്ങൾക്കൊടുവിൽ നമുക്കു ചുറ്റുമുള്ള ചില ചെറുജീവികളാണ് രോഗങ്ങൾക്ക് കാരണക്കാർ എന്നു ഗവേഷകർ മനസ്സിലാക്കി.
എലി, പാറ്റ, ഈച്ച, കൊതുക് എന്നീ ജീവികളും രോഗവാഹികളായി വർത്തിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തി.
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |