വള്ള്യായി യു.പി.എസ്/അക്ഷരവൃക്ഷം/ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്

16:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്

കണ്ണെത്താ ദൂരത്തെ മലമുകളിൽ നിന്നോ
കാതെത്താ ലോകത്തെ വിൺമുകളിൽ നിന്നോ
ഏതോരഥിതി വിരുന്നു വന്നു
അപരിചിതനാമൊരു വ്യാധിയെ കണ്ടപ്പോൾ
ഏവരും ഞെട്ടിത്തരിച്ചു പോയി
നേത്രങ്ങൾ കൊണ്ട് അദ്ര്‌ശ്യമാണെങ്കിലും
സംഹാരതാണ്ഡവമാടുന്ന വ്യാധിയെ കണ്ടുഞാൻ
അന്താളിച്ചുനിന്നുപോയി .
കാണായ നാടും ചുറ്റിയാവ്യാധി
ഒടുവിലും എത്തിയ കേരളത്തിൽ
ഭയപ്പാടകന്ന മനുഷ്യരെകണ്ടപ്പോൾ
വ്യാധിയോ അതിശയിച്ചു പോയി .
തങ്ങൾ പണിത പ്രതിരോധക്കോട്ട
ഭേദിക്കാനാവാതെ വ്യാധിയും നിന്നുപോയി .
നിസ്സഹായനായ വ്യാധിയും പിന്നെ
എന്തുചെയ്യണമെന്നറിയാതെയോടി
ഒറ്റക്കെട്ടായി പൊരുതിടും നാം
ഒരുമനസ്സോടെ മുന്നേറിടും നാം
ഈ മഹാവ്യാധിയെ തുരത്തിടും നാം
കൂരിരുട്ടിന്റെ കിടാത്തിമായും
വെളിച്ചത്തിൻ പൊൻപ്രഭാതം വിരിയുമല്ലോ.

നന്ദകൃഷ്ണ .ഇ
7 A വള്ള്യായി യു.പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത