Schoolwiki സംരംഭത്തിൽ നിന്ന്
മൺമാളിക യാത്ര
കാലം പിടിച്ചു കെട്ടിയ
കാലനായ് കഴുകനായ്
അറുകൊല കാട്ടി ശവകുടീരം
ബിരുദമായ് നേടി ........
പാമ്പും പഴുതാരയും
പുഴുവും നരിയും
ഭോജിക്കാതെ
പിന്തിരിഞ്ഞതിൻ കാരണം ........
പാരിലെങ്ങും പരന്ന
വസന്തമാണെന്നറിയാൻ
ആ സുക്ഷ്മ കീടാണു പോലും
വൈകി ..........
താൻ അത്രമേൽ
പണങ്ങളും ബിരുദാനന്തര-
ബിരുദങ്ങളും നേടി വന്നതാ-
ണീ പാരിൽ ........
എങ്ങനെന്നും എവിടെനിന്നെന്നും
തനിക്കറിയാം
ആരെയെന്നും
ആരൊടൊക്കെയെന്നും, ........
അടിയില്ല വെട്ടില്ല
പരിഭങ്ങളുമില്ല
ഒഴിഞ്ഞ നിരകളാൽ
ആശുപത്രി വരാന്തകളും
മതമില്ല ജാതിയില്ല
രാഷ്ട്രീയം തട്ടികളിക്കാൻ
രാഷ്ട്രീയനിറം മുക്കിയ പന്തുകളില്ല
ഒന്നു മാത്രം ഒരുമ മാത്രം
ഈശ്വരനില്ല ഈശ്വരനായി
കാണുവാൻ വൈദ്യനും
മാലാഖമാരും മാത്രം
മന്ത്രമില്ല മരുന്നുകൾ മാത്രം
പുറത്തിറങ്ങെണ്ടതില്ല,
പൂരം കാണേണ്ടതില്ല
പെരുമ പറയാതെ
പഴമയിലേക്ക്
താനാൽ പണിതങ്ങുയർത്തിയ
മാളിക തുമ്പിൽ നിന്നും
മൺമാളികയാം ശവകുടീരം
കെട്ടിപ്പടുത്തതും താൻ തന്നെ
ഭയവും അനുസരണയും
അനുശാസനുയുമായി
പാരിലെങ്ങും കാലനായി
നർത്തനമാടുന്ന ഈ കൊറോണ,
മോഹമില്ലാഗ്രഹങ്ങളില്ല
ഭീതി മാത്രം
കൊറോണ തന്നരികിലെത്തുമോ,
എന്ന ഭീതി മാത്രം
അനൈറ്റ എം ജോയ്
|
പത്താം തരം ഗവ. എച്ച് എസ് കുപ്പാടി സുൽത്താൻ ബത്തേരി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
|
|