Login (English) Help
അല്ലയോ മനുഷ്യരേ നിങ്ങൾ - ഇത്രയും അഹങ്കരിപ്പിതല്ലയോ? ഇന്നു നിങ്ങൾ തൻ സന്തോഷത്തിൽ.. ഒരുനാൾ നിങ്ങൾ ദുഃഖത്തിലാകും. മഴയിൽ പെയ്യും മഴത്തുള്ളികൾ താഴേക്കു വീഴുമ്പോൾ നാം പറയും "അല്ലയോ മഴയേ- നീ എത്രമേൽ പെയ്താലും- ഞങ്ങൾക്ക് നിന്നിൽ ഭയമേ ഇല്ല.. " അപ്പോൾ ഈ മഴവെള്ള കെടുതിയിൽ - വെള്ളം പൊട്ടിയൊലിക്കുന്നു ഇവിടെ - ഈ വെള്ള കെടുതിയിൽ മനുഷ്യർ ഭീതിയിൽ ആകുന്നു. ഇത്രമേൽ അഹങ്കരിച്ചതല്ലയോ... നിങ്ങൾ ഇങ്ങനെ സുഖത്തിൽ കഴിഞ്ഞതിൽ -ഇതാ നോക്കു.............. നിങ്ങൾ തൻ അഹങ്കാര ഫലത്തേ.... ഈ വെള്ളപ്പൊക്കത്തിൽ- നാം ആശ്രയിക്കും അന്നു- നാം പുച്ഛിച്ച പ്രകൃതിയേ- എത്രയോ ക്രൂരതകൾ കാട്ടി നാം- ആ അമ്മയോട്....... ഹേയ് മനുഷ്യരേ........ ഇനിയും നിർത്തുക- നിങ്ങൾ തൻ അഹങ്കാരം- ആ പ്രകൃതി മാതാവ് നമ്മളോട് ക്ഷമിച്ചുകൊള്ളും.........
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത