മനുഷ്യൻ എത്ര മനോജ്ഞപദം
എന്ന് ഉരുവിട്ടു പഠിച്ചു ഞാൻ
നല്ലതു ചെയ്താൽ നന്മകൾ ചെയ്താൽ
ആളുകൾ ചൊല്ലി മനുഷ്യത്വം.
എന്നാൽ ഇന്നാ കാലം മാറി,
മനുഷ്യൻ മനുഷ്യനെ അറിയാതായി.
മതങ്ങൾ തീർത്തൊരു വേലിക്കെട്ടുകൾ,
അകറ്റി നിർത്തി പലതട്ടിൽ.
പകുത്തെടുത്തു ദൈവങ്ങളെ അവർ
പലപല പേരു വിളിച്ചു .
പിന്നീടവരാ ദൈവങ്ങൾക്കായി,
വാളുകൾ കൈകളിലേന്തി.
മരിച്ചുവീണു മനുഷ്യത്വം,
അതു കണ്ടുകരഞ്ഞു ദൈവം.